ഗൂഗിളിന്റെ പിക്സല്‍ 4 സ്മാര്‍ട്ഫോണുകള്‍ വിപണിയില്‍ എത്തി

ഗൂഗിളിന്റെ പിക്സല്‍ 4 സ്മാര്‍ട്ഫോണുകള്‍ പുറത്തിറക്കി. പിക്സല്‍ 4, പിക്സല്‍ 4 എക്സ് എല്‍ എന്നിങ്ങനെ രണ്ട് ഫോണുകളാണ് ഗൂഗിള്‍ അവതരിപ്പിച്ചത്.

5.7 ഇഞ്ച് എച്ച്ഡിപ്ലസ് ഡിസ്പ്ലേയാണ് പിക്സല്‍ 4 ന്റേത്. പിക്സല്‍ 4 എക്സ്എലിന് 6.3 ഇഞ്ച് വലിപ്പമുള്ള 2കെ ഒഎല്‍ഇഡി സ്‌ക്രീന്‍ ആണുള്ളത്. പിക്സല്‍ ഫോണുകളിലെ റാം ശേഷി 6 ജിബി ആക്കി വര്‍ധിപ്പിച്ചു. 64 ജിബി, 128 ജിബി എന്നിങ്ങനെയാണ് സ്റ്റോറേജ്.അതേസമയം ഫോണില്‍ മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിക്കാന്‍ കഴിയില്ല.

എട്ട് മെഗാപിക്സലിന്റേതാണ് ഫോണിലെ സെല്‍ഫി ക്യാമറ. രണ്ട് ഇന്‍ഫ്രാറെഡ് ഫെയ്സ് അണ്‍ലോക്ക് സെന്‍സറുകളും ഫെയ്സ് അണ്‍ലോക്ക് ഡോട്ട് പ്രൊജക്ടര്‍, ഫെയ്സ് അണ്‍ലോക്ക് ഫ്ളഡ് ഇലുമിനേറ്റര്‍, സോളി-റഡാര്‍ ചിപ്പ് സെല്‍ഫി ക്യാമറയ്ക്കൊപ്പമുണ്ടാവും.

12 എംപി സെന്‍സര്‍ പ്രധാന ക്യാമറയായെത്തുന്ന ഡ്യുവല്‍ ക്യാമറയാണ് ഫോണിനുള്ളത്. 16 എംപി ടെലിഫോട്ടോലെന്‍സ് ആണ് രണ്ടാമത്തേത്.

2800 എംഎഎച്ച് ബാറ്ററിയാണ് പിക്സല്‍ 4ലുള്ളത്. പിക്സല്‍ 4 എക്സ് എലില്‍ 3700 എഎഎച്ചിന്റേതാണ് ബാറ്ററി.കറുപ്പ്, വെള്ള, ഓറഞ്ച് നിറങ്ങളില്‍ പിക്സല്‍ 4 ഫോണുകള്‍ വിപണിയിലെത്തും. എന്നാല്‍ പിക്സല്‍ 4 ഫോണുകള്‍ ഇന്ത്യന്‍ വിപണിയിലെത്തില്ല.

Top