ഗൂഗിള്‍ പിക്സല്‍ സ്മാര്‍ട് ഫോണുകളുടെ നിര്‍മാണം വിയറ്റ്‌നാമിലേക്ക് മാറ്റുന്നു

ന്റര്‍നെറ്റ് ഭീമന്‍ ഗൂഗിള്‍ പിക്സല്‍ സ്മാര്‍ട് ഫോണുകളുടെ നിര്‍മാണം ചൈനയില്‍ നിന്ന് വിയറ്റ്നാമിലേക്കു മാറ്റാന്‍ തയാറെടുക്കുന്നുവെന്ന് റിപ്പോര്‍ട്ട്. നിക്കെയ് ഏഷ്യന്‍ റിവ്യൂ ആണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ചൈനയെ പൂര്‍ണമായി ഉപേക്ഷിക്കാതെ കുറച്ച് പ്രവര്‍ത്തനങ്ങള്‍ ചൈനയിലെ കമ്പനികളില്‍ നിലനിര്‍ത്തിയാണ് ഗൂഗിള്‍ പിക്‌സല്‍ മാറ്റത്തിനൊരുങ്ങുന്നത്.

വലിയ വിപണിയാണ് ചൈനയെങ്കിലും എല്ലാ നിര്‍മാണങ്ങളും ഒരിടത്ത് തന്നെ വയ്ക്കുന്നതിനോട് കമ്പനിക്ക് താത്പര്യമില്ല. അതിനാല്‍ ചൈനയ്ക്കു വെളിയില്‍ ഹാര്‍ഡ്വെയര്‍ നിര്‍മിച്ചെടുക്കാനുള്ള ശ്രമത്തിലാണ് കമ്പനിയെന്നാണ് വിവരം.

എന്നാല്‍ ഗൂഗിള്‍ അടക്കമുള്ള കമ്പനികള്‍ ചൈനയ്ക്കു വെളിയിലേക്ക് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നീക്കുന്നതിന്റെ മറ്റൊരു പ്രധാന കാരണം അമേരിക്കന്‍ പ്രസിഡന്റ് ചൈനയുമായി തുടങ്ങിവച്ച വാണിജ്യ യുദ്ധമാണ്. അമേരിക്കന്‍ കമ്പനികള്‍ എത്രയും പെട്ടെന്ന് ചൈന വിടണമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. അമേരിക്കന്‍ കമ്പനികള്‍ ചൈനയില്‍ നിര്‍മിച്ച ഉല്‍പന്നങ്ങള്‍ അമേരിക്കയില്‍ വില്‍പനയ്ക്കു കൊണ്ടുവന്നാല്‍ അധികം ചുങ്കം നല്‍കേണ്ടിവരുമെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ നിലപാട്.

അതേസമയം താന്‍ തുടങ്ങിവച്ച ചൈനയ്ക്കെതിരായ വാണിജ്യ യുദ്ധത്തിന്റെ കാര്യത്തില്‍ പ്രസിഡന്റ് ട്രംപിന് ചില വീണ്ടുവിചാരങ്ങള്‍ ഉണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്.

Top