ഗൂഗിള്‍ പിക്‌സല്‍ 3 ഒക്ടോബര്‍ 4ന് അവതരിപ്പിക്കുമെന്ന് കമ്പനി

ഗൂഗിളിന്റെ ഒഫീഷ്യല്‍ ഫോണുകളായ പിക്‌സല്‍ 3, പിക്‌സല്‍ 3 XL എന്നിവ ഒക്ടോബര്‍ 4ന് അവതരിപ്പിക്കും. പിക്‌സല്‍ 2വിന് സമാനമായ ഡിസൈനാണ് പിക്‌സല്‍ 3യിലും ഉപയോഗിച്ചിരിക്കുന്നത്.

18:9 അനുപാതത്തില്‍ 5 ഇഞ്ച് ഡിസ്‌പ്ലേയാണ് പിക്‌സല്‍ 2വിന്. പിക്‌സല്‍ 3 XL നോച്ച് ഡിസ്‌പ്ലേയോടു കൂടിയായിരിക്കും ഇറങ്ങുക. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845 പ്രൊസസറാണ് ഫോണിന്. പിക്‌സല്‍ 3നേക്കാള്‍ വലിയ ഡിസ്‌പ്ലേയാണ് പിക്‌സല്‍ 3 XLനുള്ളത്. 5.4 ഇഞ്ച് ഒഎല്‍ഇഡി ഡിസ്‌പ്ലേയാകും പിക്‌സല്‍ 3യുടേത്. 6.2 ഇഞ്ച് ഡിസ്‌പ്ലേയാകും പിക്‌സല്‍ 3 XLന്.

Top