ഗൂഗിള്‍ പിക്‌സല്‍ 2, പിക്‌സല്‍ 2 എക്‌സ്എല്‍ ഫോണുകള്‍ ഒക്ടോബര്‍ 27ന് എത്തുന്നു

ഗൂഗിളിന്റെ സ്മാര്‍ട്‌ഫോണുകളായ പിക്‌സല്‍ 2, പിക്‌സല്‍ 2 എക്‌സ് എല്‍ സ്മാര്‍ട്‌ഫോണുകള്‍ ഒക്ടോബര്‍ 27ന് ഇന്ത്യയിലെത്തുന്നു.

ഒക്ടോബര്‍ 26ന് തന്നെ ഫോണുകള്‍ക്കായുള്ള പ്രീബുക്കിങ് ആരംഭിക്കുകയാണ്.

ഈ മാസം ആദ്യമാണ് പിക്‌സല്‍ 2, പിക്‌സല്‍ 2 എക്‌സ്എല്‍ സ്മാര്‍ട് ഫോണുകള്‍ ഗൂഗിള്‍ പുറത്തിറക്കിയത്.

കോണിങ് ഗൊറില്ല ഗ്ലാസ് സംരക്ഷണത്തോട് കൂടിയ 1080 x 1920 പിക്‌സലിന്റെ 5 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണ് ഗൂഗിള്‍ പിക്‌സല്‍ 2 സ്മാര്‍ട്‌ഫോണിനുള്ളത്.

ആന്‍ഡ്രോയിഡ് 8.0 ഓപറേറ്റിങ് സിസ്റ്റം, ഡ്യുവല്‍ ടോണ്‍ ഫ്‌ലാഷോട് കൂടിയ 12.3 മെഗാപിക്‌സല്‍ ക്യാമറ, 8 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറ, വൈഫൈ, ബ്ലൂടൂത്ത്, ജിപിഎസ്, യുഎസ്ബി കണക്റ്റിവിറ്റി,ഫിംഗര്‍പ്രിന്റ് സെന്‍സര്‍, ആക്‌സിലറോ മീറ്റര്‍, ഗൈറോ, പ്രൊക്‌സിമിറ്റി, കൊംപസ്, ബാരോമീറ്റര്‍ തുടങ്ങിയ സെന്‍സറുകള്‍ ഇവയെല്ലാം പിക്‌സല്‍ 2 സ്മാര്‍ട്ട് ഫോണിന്റെ സവിശേഷതകളാണ്.

1440 x 2880 പിക്‌സലിന്റെ 6 ഇഞ്ച് പിഓലെഡ് ഡിസ്‌പ്ലേ, കോണിങ് ഗൊറില്ല ഗ്ലാസ് സംരക്ഷണം എന്നിവയാണ്
പിക്‌സല്‍ 2 എക്‌സ്എഎല്‍ സ്മാര്‍ട്‌ഫോണിനുള്ളത്.

ആന്‍ഡ്രോയിഡ് 8.0 ഒറിയോ ഓപറേറ്റിങ് സിസ്റ്റം, 12.3 മെഗാപിക്‌സല്‍ ക്യാമറ, 8 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറ, വൈഫൈ, ബ്ലൂടൂത്ത്, ജിപിഎസ്, എന്‍എഫ്‌സി കണക്റ്റിവിറ്റി,

ഫിംഗര്‍പ്രിന്റ് സെന്‍സര്‍, ആക്‌സിലറോ മീറ്റര്‍, ഗൈറോ, പ്രൊക്‌സിമിറ്റി, കൊംപസ്, ബാരോമീറ്റര്‍ തുടങ്ങിയ സെന്‍സറുകള്‍.

കാണുന്ന വസ്തുക്കളെ തിരിച്ചറിയാന്‍ സാധിക്കുന്ന ഗൂഗിളിന്റെ പുതിയ ഗൂഗിള്‍ ലെന്‍സ് സംവിധാനം ഉള്‍പെടുത്തിയ ക്യാമറ സോഫ്റ്റ് വെയര്‍ തുടങ്ങിയവയെല്ലാം പിക്‌സല്‍ 2 വിന്റെ സവിശേഷതകളാണ്.

Top