Google Photos Kills Picasa, Unix Flaw Bricks iPhone

വാഷിംഗ്ടണ്‍: ഫോട്ടോ ഷെയറിംഗ് സേവനമായ പിക്കാസ നിര്‍ത്തുകയാണെന്ന് ഗൂഗിള്‍ വെള്ളിയാഴ്ച അറിയിച്ചു. പിക്കാസയ്ക്ക് പകരം ഗൂഗിള്‍ ഫോട്ടോസ് ഉപയോഗപ്പെടുത്താനാണ് പദ്ധതി.

അടുത്ത മൂന്നു മാസത്തിനകം പിക്കാസോയുടെ എല്ലാ സേവനങ്ങളും നിര്‍ത്തിയേക്കും. പിക്കാസ ഡെസ്‌ക്ടോപ്പ് ആപ്പ് മാര്‍ച്ചോടെ നിര്‍ത്തുമെന്നും ഗൂഗിള്‍ ഔദ്യോഗിക ബ്ലോഗിലൂടെ അറിയിച്ചു.

ഇപ്പോള്‍ പിക്കാസയില്‍ ഷെയര്‍ ചെയ്തിരിക്കുന്ന ഫോട്ടോകള്‍ ഗൂഗിള്‍ ഫോട്ടോസിലേക്ക് മാറ്റാനാകുമെന്നും ബ്ലോഗിലൂടെ ഗൂഗിള്‍ അറിയിച്ചിട്ടുണ്ട്. ഗൂഗിള്‍ ഫോട്ടോസിലൂടെ നിങ്ങള്‍ക്ക് ഫോട്ടോ അപ്പ്‌ലോഡ് ചെയ്ത് നിങ്ങളുടെ ഓര്‍മ്മകള്‍ സൂക്ഷിക്കാമെന്നും ഗൂഗിള്‍ വിശദമാക്കുന്നു.

പിക്കാസയെക്കാള്‍ മെച്ചപ്പെട്ട പ്രവര്‍ത്തനം ഇതുവഴി ഉപഭോക്താക്കള്‍ക്ക് നല്‍ക്കാന്‍ കഴിയും എന്നാണ് ഗൂഗിള്‍ പ്രതീക്ഷിക്കുന്നത്. 2004ലാണ് വലിയ വിലകൊടുത്ത് ഗൂഗിള്‍ പിക്കാസ വാങ്ങുന്നത്.

Top