ഗൂഗിള്‍ ഫോട്ടോസില്‍ ഇനി പുതിയ എഡിറ്റിങ് സംവിധാനം

ഗൂഗിള്‍ ഫോട്ടോസില്‍ ഇനിമുതല്‍ ചിത്രങ്ങള്‍ ശേഖരിക്കുന്നതോടൊപ്പം ചിത്രങ്ങളും വീഡിയോകളും എഡിറ്റ് ചെയ്യാനും സാധിക്കും. മെഷീന്‍ ലേണിങ് സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് എഡിറ്റിങ് സാധ്യമാകുന്നത്. റീസന്റ് ഹൈലൈറ്റ്‌സിലാണ് പുതിയ കൊളാഷ് ഡിസൈനുകള്‍ ഗൂഗിള്‍ ഫോട്ടോസ് അവതരിപ്പിച്ചിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാമിലെ സ്റ്റോറീസിന് സമാനമായ സംവിധാനമാണ് റീസന്റ് ഹൈലൈറ്റ്‌സ്.

 

നിലവില്‍ ഗൂഗിള്‍ ഫോട്ടോസില്‍ ലളിതമായ ഒരു കൊളാഷ് ഡിസൈന്‍ ആണുള്ളത്. അപ്‌ഡേറ്റ് ചെയ്ത പുതിയ ഫീച്ചറില്‍ ഒരേ സ്ഥലത്ത് വെച്ച് പകര്‍ത്തിയ ഒന്നിലധികം ചിത്രങ്ങളുണ്ടെങ്കില്‍ അവയെ ഒരു കൊളാഷ് രൂപത്തില്‍ ഗൂഗിള്‍ ഫോട്ടോസ് ഒന്നിപ്പിച്ച് കാണിക്കും. ഇതില്‍ ചിത്രങ്ങള്‍ക്ക് ചുറ്റും ചോക്കുകൊണ്ട് വരച്ചത് പോലുള്ള വെള്ളനിറത്തിലുള്ള ഫ്രെയിം നല്‍കുന്ന വിധത്തിലുള്ളതാണ് പുതിയ കൊളാഷ് ഡിസൈനുകളിലൊന്ന്. ഒന്നിലധികം ഡിസൈനുകള്‍ ഉണ്ടാവുമെന്ന് ഗൂഗിള്‍ പറയുന്നുണ്ടെങ്കിലും എത്രയെണ്ണമുണ്ടെന്ന് വ്യക്തമല്ല.

Top