ജിപേയിൽ ‘ടാപ്പ് റ്റു പേ’ സംവിധാനം; കോണ്‍ടാക്റ്റ് ലെസ് പേമെന്റിന് സമാനം

പൈന്‍ ലാബ്‌സുമായി സഹകരിച്ച് പുതിയ ‘ടാപ്പ് ടു പേ’ സംവിധാനം അവതരിപ്പിച്ച് ഗൂഗിള്‍. ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളിലെ കോണ്‍ടാക്റ്റ് ലെസ് പേമെന്റിന് സമാനമാണിത്.

എന്നാല്‍, ഗൂഗിള്‍ പേയിലെ പുതിയ സംവിധാനം ഉപയോഗിച്ച് ഫോണ്‍ കൊണ്ട് പിഒഎസ് മെഷീനില്‍ തൊട്ടാല്‍ മതി. യുപിഐ പിന്‍ നല്‍കി പണമയക്കാന്‍ സാധിക്കും. ക്യുആര്‍കോഡ് സ്‌കാന്‍ ചെയ്തും, യുപിഐ ഐഡി നല്‍കിയും ഗൂഗിള്‍ പേ ചെയ്യുന്നതിന് സമാനമാണിത്. ഫോണ്‍ പിഒഎസ് മെഷീനില്‍ ടാപ്പ് ചെയ്തതിന് ശേഷം നല്‍കേണ്ട തുക നല്‍കി പിന്‍നമ്പര്‍ നല്‍കുകയാണ് ചെയ്യേണ്ടത്.

എന്‍എഫ്‌സി സാങ്കേതിക വിദ്യയുള്ള ആന്‍ഡ്രോയിഡ് ഫോണ്‍ ഉപയോഗിക്കുന്ന യുപിഐ ഉപഭോക്താവിന് ഈ സൗകര്യം പ്രയോജനപ്പെടുത്താനാവും. പൈന്‍ലാബ്‌സിന്റെ പിഒഎസ് മെഷീനുകളില്‍ മാത്രമേ ഇത് ലഭിക്കൂ.

2021 ഡിസംബറില്‍ 8 ലക്ഷം കോടിയുടെ ഇടപാടുകളാണ് യുപിഐ വഴി നടന്നിട്ടുള്ളത്. ഗൂഗിള്‍ പേയുമായി ചേര്‍ന്ന് ടാപ്പ് റ്റും പേ സംവിധാനം ഒരുക്കുന്നതില്‍ സന്തോഷമുണ്ടെന്ന് പൈന്‍ലാബ്‌സ് ചീഫ് ബിസിനസ് ഓഫീസര്‍ കുഷ് മെഹ്‌റ പറഞ്ഞു. ഇത് ഇന്ത്യയില്‍ യുപിഐയുടെ സ്വീകാര്യത വര്‍ധിപ്പിക്കുമെന്നാണ് കരുതുന്നത് എന്നും അദ്ദേഹം പറഞ്ഞു.

Top