“വിഷുക്കൈനീട്ടവും സക്കാത്തും ഗൂഗിൾപേ ചെയ്യൂ”-സ്വാമി സന്ദീപാനന്ദ ഗിരി

വിഷുക്കൈനീട്ടവും സക്കാത്തും തനിക്ക് നൽകാൻ ആഗ്രഹമുള്ളവർ അത് ഗൂഗിൾപേ വഴി നൽകണമെന്ന അഭ്യർത്ഥനയുമായി സ്വാമി സന്ദീപാനന്ദ ഗിരി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇടതുപക്ഷ നിലപാടുകളിലൂടെ പ്രസിദ്ധനായ സ്വാമി അഭ്യർത്ഥന നടത്തിയത്. ശബരിമല വിഷയത്തിൽ അടക്കം സർക്കാരിനെ തുണച്ച് അദ്ദേഹം രംഗത്തെത്തിയിരുന്നു.

ആർഷ ഭാരത സംസ്‌കാരത്തിൽ സന്യാസിക്കും ബ്രഹ്‌മചാരിക്കും മാത്രമേ ഭിക്ഷയെടുക്കാൻ അവകാശമുള്ളൂ വെന്നും, ഭിക്ഷയെടുക്കുക എന്നത് സന്യാസിയുടെ ധർമ്മമാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ഒരു കഥ പറഞ്ഞാണ് അദ്ദേഹം തന്റെ പോസ്റ്റിനെ വിശദീകരിക്കുന്നത്. കഥയുടെ അവസാനം”മിത്രോംസ് ഭിക്ഷയെടുക്കുക എന്നത് സന്യാസിയുടെ ധർമ്മവും ഭിക്ഷ നൽകുന്നത് ഗൃഹസ്ഥന്റെ ധർമ്മവുമാകുന്നു.” സന്ദീപാനന്ദഗിരി കുറിച്ചു.

ബിജെപി–സംഘപരിവാർ അജണ്ടകളെ പരിഹസിച്ച് നിരന്തരം പോസ്റ്റിടുന്ന അദ്ദേഹത്തിന്റെ പുതിയ പോസ്റ്റ് ഇപ്പോൾ ചർച്ചയാക്കുകയാണ് സൈബർ ലോകം.

Top