ഗൂഗിള്‍ പേയില്‍ ഡാര്‍ക്ക് മോഡ് വരുന്നു

ഗൂഗിളിന്റെ പണമിടപാട് സേവനമായ ഗൂഗിള്‍ പേ ആപ്ലിക്കേഷനില്‍ ഡാര്‍ക്ക് മോഡ് അവതരിപ്പിക്കുന്നു. ഗൂഗിള്‍ പേ ആപ്പിന്റെ v2.96.264233179 പതിപ്പിലാണ് ഡാര്‍ക്ക് മോഡ് സൗകര്യമുണ്ടാവുക.

ആന്‍ഡ്രോയിഡിന്റെ പത്താം പതിപ്പില്‍ ഡാര്‍ക്ക് മോഡിന് പ്രാധാന്യം നല്‍കുന്നതിന്റെ ഭാഗമായാണ് ഗൂഗിള്‍ പേയിലും ഡാര്‍ക്ക് മോഡ് അവതരിപ്പിക്കുന്നത്.

കഴിഞ്ഞ മാര്‍ച്ചില്‍ തന്നെ ഗൂഗിള്‍ പേ ഡാര്‍ക്ക് മോഡ് അപ്ഡേറ്റ് പരീക്ഷിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അന്ന് ആപ്ലിക്കേഷനില്‍ മുഴുവനായും ഡാര്‍ക്ക് തീം നല്‍കിയിരുന്നില്ല.

Top