ഗൂഗിളിന്റെ ‘നൈബര്‍ലി ആപ്പ്’ കൂടുതല്‍ ഇന്ത്യന്‍ സിറ്റികളിലേക്ക് വ്യാപിപ്പിക്കുന്നു

ഗൂഗിളിന്റെ നൈബര്‍ലി ആപ്പ് ഇന്ത്യയിലെ കൂടുതല്‍ സിറ്റികളിലേക്ക് വ്യാപിപ്പിക്കുമെന്ന് കമ്പനി. ഡല്‍ഹിയിലും ബംളരൂവിലുമാണ് ആപ്പ് ലഭിക്കുന്നത്. കഴിഞ്ഞ മേയിലാണ് ആപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. ഒരേ ലൊക്കാലിറ്റിയിലുള്ള ഉപയോക്താക്കള്‍ക്ക് മറ്റു ഉപയോക്താക്കളുമായി ആപ്പ് കണക്ട് ചെയ്യാവുന്നതാണ്. പുതിയ ഏരിയ കണ്ടെത്താനും അതു സംബന്ധിച്ച സംശയങ്ങള്‍ ചോദിക്കുവാനും ആപ്പ് സഹായകമാണ്.

നമ്മുടെ അടുത്തുള്ള ഏതെങ്കിലും പ്രദേശത്തെ തിരഞ്ഞെടുത്താല്‍ ആ പ്രദേശത്ത് താമസിക്കുന്നവര്‍ക്ക് നമ്മളെ ആ ലൊക്കേഷനിലേക്ക് ആഡ് ചെയ്യാന്‍ സാധിക്കും. ഹിന്ദി, മറാത്തി, ഗുജറാത്തി എന്നീ ഭാഷകളിലും ആപ്പ് സപ്പോര്‍ട്ട് ചെയ്യും. ചെന്നൈ, ഹൈദരാബാദ്, പൂനെ, കൊല്‍ക്കത്ത, ഛത്തീസ്ഗഢ്, ലക്‌നൗ, ഇന്‍ഡോര്‍ എന്നിവിടങ്ങളിലും ആപ്പ് പരീക്ഷണത്തിനൊരുങ്ങുകയാണ്.

Top