ഗൂഗിൾ മീറ്റ് ഡ്യുവോയിൽ ലയിക്കുന്നു

ഗൂഗിളിന്റെ വിഡിയോ കോളിംഗ് പ്ലാറ്റ്ഫോമുകളായ മീറ്റും ഡ്യുവോയും ലയിക്കുന്നു. മീറ്റിലെ എല്ലാ സൗകര്യങ്ങളും വരും ദിവസങ്ങളിൽ ഡ്യുവോയിൽ സമന്വയിപ്പിക്കും. ഈ വർഷം അവസാനത്തോടെ ഡ്യുവോയുടെ പേര് മാറ്റി ഗൂഗിൾ മീറ്റ് എന്നാക്കും. വ്യക്തിപരമായ വിഡിയോ കോളുകൾക്ക് വേണ്ടിയാണ് ഡ്യുവോ വികസിപ്പിച്ചത്. വിഡിയോ കോൺഫറൻസുകളാണ് ഗൂഗിൾ മീറ്റിൻ്റെ പ്രാഥമിക ധർമ്മം.

ഡ്യുവോ ഉപയോക്താക്കൾ പുതിയ അപ്ഡേറ്റ് ഡൗൺലോഡ് ചെയ്താൽ മതിയാവും. ഈ മാസം മുതൽ ആപ്പിൽ പുതിയ സൗകര്യങ്ങൾ വന്നുതുടങ്ങും. ലൈവ് സ്ട്രീം സംവിധാനം ആരംഭിക്കും. മീറ്റിൽ പരമാവധി പങ്കെടുക്കാവുന്നവരുടെ എണ്ണം 32ൽ നിന്ന് 100 ആക്കി ഉയർത്തും. ജിമെയിൽ, ഗൂഗിൾ കലണ്ടർ തുടങ്ങി ഗൂഗിളിന്റെ മറ്റ് ആപ്പുകളുമായും ഡ്യുവോ സിങ്ക് ചെയ്യപ്പെടും.

Top