ഗൂഗിള്‍ മീറ്റ് വെബ് ആപ്പ് പുറത്തിറക്കി

വീഡിയോ കോണ്‍ഫറന്‍സിങ് പ്ലാറ്റ്‌ഫോമായ ഗൂഗിള്‍ മീറ്റിന്റെ വെബ് ആപ്പ് പുറത്തിറക്കി. ഇനി ലാപ്‌ടോപ്പിലോ കമ്പ്യൂട്ടറിലോ മാക്ബുക്കിലോ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം.

ഓപ്പറേറ്റിംഗ് സിസ്റ്റം ഏത് വേര്‍ഷന്‍ ആണെങ്കിലും ഗൂഗിള്‍ ക്രോം ബ്രൗസര്‍ വേര്‍ഷന്‍ 73ഉം അതിനു മുകളിലുള്ളവ പ്രവര്‍ത്തിക്കുന്ന ഏത് സിസ്റ്റത്തിലും ഗൂഗിള്‍ മീറ്റ് വെബ് ആപ്പ് പ്രവര്‍ത്തിക്കും. വിന്‍ഡോസ്, മാക് ഒഎസ്, ക്രോം ഒഎസ്, ലിനക്‌സ് ഒഎസുകളില്‍ പ്രവര്‍ത്തിക്കുന്ന ഡിവൈസുകളില്‍ ഗൂഗിള്‍ മീറ്റ് പ്രവര്‍ത്തിപ്പിക്കാനാകും. ക്രോംബുക്ക് ഉപയോക്താക്കള്‍ക്ക് ഇത് വളരെ ഉപയോഗപ്രദമാകും.

ക്രോം ബ്രൗസറില്‍ നിന്ന് വെബ് ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യാം. ഉപയോക്താവിന്റെ ഡിവൈസില്‍ ഇന്‍സ്റ്റാള്‍ ചെയ്ത് കഴിയുന്നവരെ ആപ്പ് ലഭ്യമാകില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. ഗൂഗിള്‍ മീറ്റ് വെബ്‌സൈറ്റിലെ ഓപ്പണിംഗ് പേജിന്റെ മുകളില്‍ വലത് കോണിലായി ഗൂഗിള്‍ മീറ്റ് വെബ് ആപ്പ് ഉപയോഗിച്ച് നോക്കാന്‍ ആവശ്യപ്പെടുന്ന പോപ്പ്-അപ്പുകള്‍ ഗൂഗിള്‍ കാണിക്കും. പോപ്പ്-അപ്പില്‍ നല്‍കിയിരിക്കുന്ന ഇന്‍സ്റ്റാളേഷന്‍ ബട്ടണ്‍ അമര്‍ത്തിയാല്‍ ആപ്പ് ഡൗണ്‍ലോഡ് ആയി ഇന്‍സ്റ്റാള്‍ ആകും.

ആപ്പ് വൈകാതെ എല്ലാവര്‍ക്കുമായി പുറത്തിറക്കുമെന്ന് ഗൂഗിള്‍ അറിയിച്ചു. ഉപയോക്താക്കള്‍ക്ക് 15 ദിവസത്തിനുള്ളില്‍ ഇത് ഡൗണ്‍ലോഡ് ചെയ്യാനാകും. എല്ലാ ഗൂഗിള്‍ വര്‍ക്ക് സ്‌പൈസ് ഉപഭോക്താക്കള്‍ക്കും ജി സ്യൂട്ട് ബേസിക്ക്, ബിസിനസ് ഉപഭോക്താക്കള്‍ക്കും വ്യക്തിഗത ഗൂഗിള്‍ അക്കൗണ്ടുകളുള്ള ഉപയോക്താക്കള്‍ക്കും വെബ് ആപ്പ് ലഭ്യമാകുമെന്ന് ഗൂഗിള്‍ അറിയിച്ചിട്ടുണ്ട്.

 

Top