വിഡിയോ കോൺഫറൻസിനിടെ സഹായിക്കാൻ ‘ഗൂഗിൾ ഡ്യുയറ്റ് എഐ’ അവതരിപ്പിച്ച് ഗൂഗിൾ മീറ്റ്

ഗൂഗിൾ മീറ്റിൽ വിഡിയോ കോൺഫറൻസിൽ പങ്കെടുക്കുമ്പോൾ നോട്ടുകൾ കുറിക്കാനും വിട്ടുപോയ വിവരങ്ങൾ ചൂണ്ടിക്കാണിക്കാനുമെല്ലാം സഹായിയെ അവതരിപ്പിച്ച് ഗൂഗിൾ ഡ്യുയറ്റ് എഐ എന്ന പുതിയ സംവിധാനമാണ് ഗൂഗിൾ മീറ്റിന്റെ ഭാഗമാകുന്നത്. അൽപനേരത്തേക്ക് മീറ്റിങിൽ ശ്രദ്ധിക്കാനാകാതെ പോയാൽ ആ സമയത്ത് സംഭവിച്ചതെന്താണെന്നതിന്റെ ചുരുക്കവും ഡ്യുയറ്റ് എഐ നൽകും.

മീറ്റിങിൽ പങ്കെടുക്കാൻ സാധിക്കാത്തവർക്ക് ഡ്യുയറ്റ് എഐയുടെ സഹായത്തോടെ മീറ്റിങിൽ സാന്നിധ്യമറിയിച്ച് വിവരങ്ങൾ രേഖപ്പെടുത്താനും അവസരമുണ്ട്.ഗൂഗിൾ മീറ്റിലേക്കുള്ള ഇൻവൈറ്റ് ലിങ്കിൽ ക്ലിക് ചെയ്യുമ്പോൾ അറ്റൻഡ് ഫോർ മീ ഓപ്ഷൻ തിരഞ്ഞെടുത്താൽ ഡ്യൂയറ്റ് എഐ യോഗത്തിൽ പങ്കെടുത്തുകൊള്ളും. നേരിട്ടു പങ്കെടുക്കാൻ കഴിയാത്തവരുടെ ആശയങ്ങളും എഐ യോഗത്തിൽ അവതരിപ്പിക്കും. പരീക്ഷണഘട്ടത്തിലുള്ള സൗകര്യം അടുത്തവർഷത്തോടെയോ ലഭ്യമാകൂകയുള്ളു.

Top