google maps will soon indicate about wheelchair accessible locations

റിയല്‍ടൈം ട്രാഫിക്ക്, ഹോട്ടലുകള്‍, എടിഎമ്മുകള്‍ തുടങ്ങി നിരവധി സേവനങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്ന ഗൂഗിള്‍ മാപ്പില്‍ വീല്‍ചെയര്‍ കണ്ടെത്താനുള്ള ഫീച്ചറും വരുന്നു. എവിടെയെല്ലാം വീല്‍ചെയര്‍ സേവനം ലഭിക്കുമെന്ന് ഗൂഗിള്‍ മാപ്പില്‍ സെര്‍ച്ച് ചെയ്താല്‍ മനസ്സിലാക്കാന്‍ കഴിയും.

വികലാംഗര്‍ക്കും പ്രായമായവര്‍ക്കും ഏറെ ഉപകാരപ്പെടുന്ന ഫീച്ചറാണ് ഇത്. വില്‍ചെയര്‍ ലഭ്യമായ സ്ഥലത്തെ കുറിച്ച് വ്യക്തമായ കുറിപ്പും ഗൂഗിള്‍ മാപ്പില്‍ ഉണ്ടാകും. എന്നാല്‍ ഈ ഫീച്ചര്‍ നിലവില്‍ അമേരിക്കയിലെ കുറച്ചു സ്ഥലങ്ങളിലാണ് പരീക്ഷിക്കുന്നത്.

ഇവിടെ നിന്നു സെര്‍ച്ച് ചെയ്താല്‍ മാത്രമേ വീല്‍ചെയര്‍ ലൊക്കേഷന്‍ കണ്ടെത്താനും സാധിക്കൂ. ഗൂഗിള്‍ ഡ്രൈവ് പ്രോഡക്ട് മാനേജര്‍ റിയോ അകാസകയാണ് ഈ ഫീച്ചര്‍ വികസിപ്പിച്ചെടുത്തത്

Top