‘ആ വഴിയല്ല ഈ വഴി’; സുരക്ഷ മുന്‍നിര്‍ത്തി ഗൂഗിള്‍ മാപ്പ് പുതിയ സവിശേഷത അവതരിപ്പിക്കുന്നു

രാജ്യത്ത് സ്ത്രീകള്‍ക്ക് സുരക്ഷ ഇല്ലെന്ന് മനസിലായതോടെ എല്ലാ മേഖലകളും തങ്ങള്‍ക്കാവുന്ന സുരക്ഷ ഒരുക്കാനുള്ള തിടുക്കത്തിലാണ്. ഇപ്പോള്‍ ഇതാ ഗൂഗിള്‍ മാപ്പും അതിന്റെ സേവനത്തില്‍ ഒരു പുതിയ സവിശേഷതകള്‍ ചേര്‍ക്കാന്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നു.

സ്ത്രീകള്‍ക്ക് മാത്രമല്ല എല്ലാവര്‍ക്കും സുരക്ഷിതമായി വീട്ടിലേക്ക് എത്താന്‍ സഹായിക്കുന്നതിനുള്ള പദ്ധതിയാണ് ഗൂഗിള്‍ മാപ്പ് വിഭാവനം ചെയ്യുന്നത്.

‘ലൈറ്റിംഗ്’ എന്ന പുതിയ സവിശേഷത ഉപയോക്താക്കളെ തെളിച്ചമുള്ള തെരുവുകള്‍ തിരിച്ചറിയാന്‍ സഹായിക്കും എന്നതാണ് പ്രത്യേകത. രാത്രിയില്‍ ഒറ്റപ്പെടുന്നവര്‍ക്ക് മോശം അല്ലെങ്കില്‍ ലൈറ്റ് ഇല്ലാത്ത തെരുവുകള്‍ ഒഴിവാക്കി ആള്‍ സഞ്ചാരമുള്ള തെരുവ് വിളക്കുകളുള്ള വഴികള്‍ കാണിച്ചു കൊടുക്കാന്‍ സഹായിക്കും.

Top