ലോക്ഡൗണ്‍ കാലത്ത് ഭക്ഷണമെവിടെയുണ്ടെന്ന് കാണിച്ച് തരാന്‍ ഗൂഗിള്‍ മാപ്പ്

ന്യൂഡല്‍ഹി: കൊറോണ വൈറസ് കാരണം മിക്ക രാജ്യങ്ങളിലും ലോക്ഡൗണ്‍ ആയതിനാല്‍ ഭക്ഷണത്തിന് പോലും ബുദ്ധിമുട്ടുന്ന പലരും ഉണ്ടാകും. പ്രത്യേകിച്ച്, വീടുവിട്ട അന്യസ്ഥലങ്ങളില്‍ കുടുങ്ങിപ്പോയവര്‍. അവശ്യ സേവനങ്ങള്‍ എന്ന് വിളിക്കപ്പെടുന്നുണ്ടെങ്കിലും, പല ഭക്ഷണശാലകളും അവരുടെ സേവനങ്ങള്‍ അവസാനിപ്പിച്ചു. ഭക്ഷണ വിതരണം അനുവദനീയമാണെങ്കിലും പോലും മിക്കതും തുറന്നിട്ടില്ല. ഈ ഘട്ടത്തില്‍ വിതരണം ചെയ്യുന്ന ഭക്ഷണശാലകളെക്കുറിച്ച് ജനങ്ങളെ അറിയിക്കുന്ന പ്രയോജനകരമായ ഒരു ഫീച്ചര്‍ ഗൂഗിള്‍ മാപ്സ് അവതരിപ്പിച്ചു.

ഗൂഗിള്‍ മാപ്സിന്റെ മൊബൈല്‍ അപ്ലിക്കേഷനിലാണ് ഈ ഫീച്ചര്‍ ചേര്‍ത്തിരിക്കുന്നത്. റെസ്റ്റോറന്റുകള്‍, കെമിസ്റ്റുകള്‍, പെട്രോള്‍, എടിഎം മുതലായവയ്ക്കുള്ള മാര്‍ക്കറുകള്‍ക്കൊപ്പം നിങ്ങളുടെ സമീപത്തെ ടേക്ക്അവേയും ഡെലിവറി റെസ്റ്റോറന്റും മാപ്പില്‍ ഗൂഗിള്‍ ദൃശ്യമാക്കും. ഡെലിവറി ഓപ്ഷനില്‍ ക്ലിക്കുചെയ്യുമ്പോള്‍, നിങ്ങളുടെ പ്രദേശത്ത് വിതരണം ചെയ്യുന്ന സമീപത്തുള്ള റെസ്റ്റോറന്റുകളുടെ ഒരു ലിസ്റ്റ് ലഭിക്കും. അതുപോലെ, ടേക്ക്അവേ ഓപ്ഷനില്‍ ക്ലിക്കുചെയ്യുമ്പോള്‍ ഇത്തരം റെസ്റ്റോറന്റുകളുടെ ലിസ്റ്റ് നല്‍കും. യുഎസ്, ഇന്ത്യ, ലോകത്തിന്റെ മറ്റ് ഭാഗങ്ങള്‍ എന്നിവിടങ്ങളിലെ അന്‍ഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കള്‍ക്ക് ഈ ടേക്ക്അവേ, ഡെലിവറി ഓപ്ഷനുകള്‍ ലഭ്യമാണ്.

വീടുകളില്‍ നിന്നും മാറി വിവിധ നഗരങ്ങളില്‍ താമസിക്കുന്ന പലരും റെസ്റ്റോറന്റുകള്‍ക്കോ സ്വിഗ്ഗി, സൊമാറ്റോ പോലുള്ള ഡെലിവറി അപ്ലിക്കേഷനുകളെയാണ് ഭക്ഷണത്തിനായി ആശ്രയിക്കുന്നത്. ചില പ്രദേശങ്ങളില്‍, റെസ്റ്റോറന്റുകള്‍ പ്രവര്‍ത്തനം നിര്‍ത്തിയതിനാല്‍ സ്വിഗ്ഗിക്കും സോമാറ്റോയ്ക്കും ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇപ്പോള്‍ ഗൂഗിള്‍ മാപ്സിന്റെ പുതിയ സവിശേഷത ഉപയോഗിച്ച് ആളുകള്‍ക്ക് അവരുടെ പ്രദേശത്ത് വിതരണം ചെയ്യുന്ന റെസ്റ്റോറന്റുകള്‍ കണ്ടെത്താന്‍ കഴിയും.

Top