പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ച് ഗൂഗിള്‍ മാപ്‌സ് ഗോ ആപ്പ്

മാപ്‌സ് ഗോ ആപ്പില്‍ പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ച് ഗൂഗിള്‍ മാപ്‌സ്. റെഡ്ബസുമായി ചേര്‍ന്ന് ഇന്റര്‍ സിറ്റി ബസ് സമയങ്ങള്‍ കണ്ടെത്താനുള്ള ഫീച്ചറാണ് ഗൂഗിള്‍ മാപ്‌സ് അവതരിപ്പിച്ചിരിക്കുന്നത്. സീറ്റ് ബുക്ക് ചെയ്യാനും എങ്ങനെ ബുക്ക് ചെയ്യാമെന്നും ഗൂഗിള്‍ മാപ്‌സ് ആപ്പിലൂടെ അറിയാം.

യാത്രയ്ക്കിടയില്‍ ഏതെല്ലാം സ്റ്റോപ്പുകളില്‍ ബസ് എത്തിയെന്നും ആ സമയവും അറിയാന്‍ സാധിക്കും. 20,000 റൂട്ടുകളിലെ വിവരങ്ങള്‍ മാത്രമേ ഈ ആപ്പിലൂടെ ലഭ്യമാകൂ എന്നും ഗൂഗിള്‍ വ്യക്തമാക്കി.

കൂടാതെ ഇംഗ്ലീഷിലും ഹിന്ദിയിലും വോയ്‌സ് നാവിഗേഷന്‍ സംവിധാനവും ഗൂഗിള്‍ മാപ്‌സ് അവതരിപ്പിച്ചിട്ടുണ്ട്. പൊതു ഗതാഗതത്തിന് ഷോര്‍ട്ട് കട്ടുകളും ഗൂഗിള്‍ മാപ്‌സ് കാണിച്ചുതരും.

Top