ലൈവ് വ്യൂ ഫീച്ചറിന്റെ പുതിയ അപ്‌ഡേറ്റുകളുമായി ഗൂഗിള്‍ മാപ്പ്‌സ്

 

സാന്‍ ഫ്രാന്‍സിസ്‌കോ: ലൈവ് വ്യൂ ഫീച്ചറിന്റെ പുതിയ അപ്‌ഡേറ്റുകള്‍ പുറത്തുവിട്ട് ഗൂഗിള്‍ മാപ്പ്‌സ്. ലൈവ് വ്യൂ ഫീച്ചറില്‍ ജനപ്രിയ സ്ഥലങ്ങളും ലൊക്കേഷന്‍ ഷെയറിങ് ഫീച്ചറുകളും ഉള്‍പ്പടെയുള്ള സൗകര്യങ്ങളാണ് ലഭിക്കുന്നത്. ഉപയോക്താവ് ലൈവ് വ്യൂ മോഡില്‍ വരുമ്പോള്‍ സമീപത്തെ പ്രധാന സ്ഥലങ്ങളിലേക്കുള്ള വഴികള്‍ ഉള്‍പ്പടെയുള്ള വിവരങ്ങള്‍ ഫോണില്‍ ലഭിക്കുമെന്നാണ് ഫീച്ചറിന്റെ സവിശേഷത.

ലക്ഷ്യസ്ഥാനത്തില്‍ എത്തുവാന്‍ ഉപയോക്താവിന് ഏത് വഴി എത്ര ദൂരം സഞ്ചരിക്കണമെന്നും ഫീച്ചറില്‍ ലഭിക്കും. കൂടാതെ പാര്‍ക്കുകള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍, മറ്റ് പ്രധാനപ്പെട്ട സ്ഥലങ്ങള്‍ എന്നിവ കണ്ടുപിടിക്കാനും ഇനി മുതല്‍ ലൈവ് വ്യൂ ഫീച്ചറിന് കഴിയും.

Top