ഗൂഗിള്‍ മാപ്പ് ചതിച്ചു ! അട്ടപ്പാടി ചുരത്തില്‍ ട്രെയിലര്‍ മറിഞ്ഞ് ഗതാഗതം സ്തംഭിച്ചു

കോഴിക്കോട്: അട്ടപ്പാടി ചുരത്തില്‍ ട്രെയിലര്‍ മറിഞ്ഞ് ഗതാഗതം താറുമാറായി. കോഴിക്കോട് ഭാഗത്ത് നിന്ന് കോയമ്പത്തൂരിലേക്ക് പോയിരുന്ന ട്രെയിലറുകളാണ് അപകടത്തില്‍പ്പെട്ടത്.

കേബിളുകളുമായി പോയിരുന്ന ട്രൈലറുകളില്‍ ഒന്ന് ഏഴാം വളവില്‍ മറിയുകയും മറ്റൊന്ന് വഴിയില്‍ കുടുങ്ങുകയുമായിരുന്നു. കോയമ്പത്തൂരിലേക്ക് പോയിരുന്ന ട്രൈലറുകളുടെ ഡ്രൈവര്‍മാര്‍ ഗൂഗിള്‍ മാപ്പിനെ ആശ്രയിച്ചതാണ് ചുരം റോഡിലേക്ക് കയറാന്‍ കാരണം. ഗൂഗിള്‍ മാപ്പ് നോക്കി എളുപ്പ വഴി തെരഞ്ഞെടുക്കുകയായിരുന്നുവെന്ന് ഡ്രൈവര്‍ പറയുന്നു.

എന്നാല്‍ വഴിയില്‍ ട്രെയ്ലറുകള്‍ക്ക് തടസം അനുഭവപ്പെടുകയായിരുന്നു. അട്ടപ്പാടിയിലേക്ക് പോകേണ്ടതും മണ്ണാര്‍ക്കാട്ടേക്ക് ഇറങ്ങേണ്ടതുമായ നിരവധി വാഹനങ്ങള്‍ വഴിയില്‍ കുടുങ്ങിയിരിക്കുകയാണ്. രണ്ട് വാഹനങ്ങളും മാറ്റാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്.

Top