ഗൂഗിള്‍ മാപ്പില്‍ പുതിയ ഗ്രൂപ്പ് പ്ലാനിംഗ് ഫീച്ചര്‍ അവതരിപ്പിക്കുന്നു

google map

പുറത്തുനിന്ന് ആഹാരം കഴിക്കുന്ന ഭക്ഷണപ്രിയര്‍ക്കായി സന്തോഷ വാര്‍ത്തയുമായി ഗൂഗിള്‍ മാപ്പ്. ഗ്രൂപ്പ് പ്ലാനിംഗ് എന്ന് പേരിട്ടിരിക്കുന്ന ഫീച്ചറിന്റെ സഹായത്തോടെ അനായാസം ഭക്ഷണശാലകളുടെ വിവരങ്ങള്‍ സുഹൃത്തുക്കളുമായി പങ്കുവയ്ക്കാന്‍ കഴിയും.

1. ഗൂഗിള്‍ മാപ്പ് ആപ്പ് ഓപ്പണ്‍ ചെയ്യുക

2. എക്‌സ്‌പ്ലോര്‍ ടാബില്‍ റെസ്‌റ്റോറന്റ്‌സില്‍ അമര്‍ത്തുക

3. ഏതെങ്കിലും ലൊക്കേഷനില്‍ അമര്‍ത്തിപ്പിടിക്കുക

4. താഴെ വലതുഭാഗത്ത് കാണുന്ന ചെറിയ ഫ്‌ളോട്ടിംഗ് ബബിളില്‍ ലിങ്ക് വലിച്ചിടുക

5. സ്ഥലങ്ങള്‍ തീരുമാനിച്ചു കഴിഞ്ഞാല്‍ വാട്‌സാപ്പ്, ഫെയ്‌സ്ബുക്ക് മെസഞ്ചര്‍, ഗൂഗിള്‍ ഹാംഗൗട്ട് പോലുള്ള വഴി പങ്കുവയ്ക്കുക.

ഈ ലിങ്കില്‍ നിങ്ങള്‍ തിരഞ്ഞെടുത്ത എല്ലാ റെസ്റ്റോറന്റുകള്‍ എവിടെയാണെന്ന് അറിയാന്‍ കഴിയും. ലൈക്കുകളിലൂടെയും ഡിസ്‌ലൈക്കുകളിലൂടെയും കൂട്ടുകാര്‍ക്ക് അവരുടെ ഇഷ്ടാനിഷ്ടങ്ങള്‍ നിങ്ങളുമായി പങ്കുവയ്ക്കാം. ഗ്രൂപ്പിലെ അംഗങ്ങള്‍ക്ക് സ്ഥലങ്ങള്‍ ഒഴിവാക്കാനും ചേര്‍ക്കാനുമാകും. പങ്കുവയ്ക്കപ്പെട്ട ലിങ്ക് ഗ്രൂപ്പിലെ എല്ലാ അംഗങ്ങളെയും ഗൂഗിള്‍ മാപ്പിലേക്ക് നയിക്കും. ആപ്പ് ഇല്ലാത്തവര്‍ക്ക് വെബില്‍ ഇത് കാണാം.

ഈ ആഴ്ച ഗ്രൂപ്പ് പ്ലാനിംഗ് ഫീച്ചര്‍ ആന്‍ഡ്രോയ്ഡിലും iOSലും ലഭിക്കും. ഫീച്ചര്‍ ഉപയോഗിക്കുന്നതിനായി ഗൂഗിള്‍ മാപ്പ് ഡൗണ്‍ലോഡ് ചെയ്യുക. ഡൗണ്‍ലോഡ് ചെയ്തിട്ടുള്ളവര്‍ അപ്‌ഡേറ്റ് ചെയ്താല്‍ മതിയാകും.

Top