കബഡി ആരാധകര്‍ക്ക് പുതിയ ഫീച്ചറുമായി ഗൂഗിള്‍; മത്സര വിവരങ്ങള്‍ ലഭ്യം

ബഡി ആരാധകര്‍ക്ക് സന്തോഷ വാര്‍ത്തയുമായി ഗൂഗിള്‍. ഇതിനായി സെര്‍ച്ചില്‍ ഗൂഗിള്‍ പുതിയ ഫീച്ചര്‍ ചേര്‍ത്തു. ടീമുകളുടെ പോയന്റ് നില, കളിക്കാരെ കുറിച്ചുള്ള വിവരങ്ങള്‍, വരാന്‍ പോകുന്ന മത്സരങ്ങള്‍ തുടങ്ങിയ എല്ലാം ഫോണിലും കമ്പ്യൂട്ടറിലും ഈ ഫീച്ചറിന്റെ സഹായത്തോടെ അറിയാനാകും.

ഗൂഗിള്‍ സെര്‍ച്ച് ആന്‍ഡ്രോയ്ഡ്, iOS ആപ്പുകളുടെ ഇംഗ്ലീഷ് പതിപ്പില്‍ ഇത് ലഭിക്കും. മൊബൈല്‍ ഫോണിലും കമ്പ്യൂട്ടറിലും ഒരു പോലെ പ്രവര്‍ത്തിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത.

കബഡി ലീഗ് എന്ന് സെര്‍ച്ച് ചെയ്യുമ്പോള്‍ മത്സരഫലത്തിന് പുറമെ അടുത്ത മത്സരങ്ങളെ കുറിച്ചുള്ള വിലയിരുത്തല്‍ എന്നിവയും ലഭിക്കും. ‘മോസ്റ്റ് റീസന്റ് മാച്ചില്‍ അമര്‍ത്തിയാല്‍ കളിക്കാരുടെ പോയിന്റ്, മൊത്തം സ്‌കോര്‍, കാണാന്‍ കഴിയാതെ പോയ മത്സരത്തെ കുറിച്ചുള്ള വിവരങ്ങള്‍ മുതലായവ അറിയാന്‍ കഴിയും’

Top