ഇന്ത്യയിലും ജപ്പാനിലും ആദ്യമായി ജനറേറ്റീവ് എഐ സെര്‍ച്ച് സംവിധാനം അവതരിപ്പിച്ച് ഗൂഗിള്‍

ദ്യമായി യുഎസിന് പുറത്ത് ജനറേറ്റീവ് എഐ സെര്‍ച്ച് സംവിധാനം ഗൂഗിള്‍ അവതരിപ്പിച്ചു. ഇന്ത്യയിലും ജപ്പാനിലും ഗൂഗിളിന്റെ ജനറേറ്റീവ് എഐ സെര്‍ച്ച് സംവിധാനം അവതരിപ്പിച്ചത്. ഇതോടെ, ഗൂഗിളിന്റെ സെര്‍ച്ച് ലാബുകള്‍ വഴി സെര്‍ച്ച് ജനറേറ്റീവ് എക്‌സ്പീരിയന്‍സ് എന്ന പേര് നല്‍കിയിരിക്കുന്ന പുതിയ എ.ഐ-പവര്‍ സെര്‍ച്ച് സംവിധാനത്തിന്റെ സാധ്യതകള്‍ ഉപഭോക്താക്കള്‍ക്ക് പ്രയോജനപ്പെടുത്താനാകും.

ഇന്ത്യയിലെയും ജപ്പാനിലെയും ഉപഭോക്താക്കള്‍ക്ക് അവരുടെ പ്രാദേശിക ഭാഷകളില്‍ ടൈപ്പ് ചെയ്‌തോ, ശബ്ദം ഉപയോഗിച്ചോ ചോദ്യങ്ങള്‍ ചോദിക്കാന്‍ കഴിയും. ഇന്ത്യയില്‍ ഹിന്ദി, ഇംഗ്ലീഷ് എന്നീ 2 ഭാഷകളിലാണ് സേവനം ലഭിക്കുക. ജപ്പാനിലെ ഉപഭോക്താക്കള്‍ക്ക് അവരുടെ പ്രാദേശിക ഭാഷയില്‍ ഈ ഫീച്ചര്‍ ഉപയോഗിക്കാനാകും. ഉപഭോക്താക്കളുടെ ചോദ്യത്തിന് അനുസരിച്ച് വിവരങ്ങള്‍ ടെക്സ്റ്റുകളായും ചിത്രങ്ങളായും ദൃശ്യമാകുമെന്നതാണ് പ്രധാന സവിശേഷത.

കംപ്യൂട്ടറില്‍ ഈ ജനറേറ്റീവ് എഐ ഉപയോഗിക്കുന്നതിനായി ആദ്യം ഗൂഗിള്‍ ക്രോം തുറക്കുക. തുടര്‍ന്ന് പുതിയ ടാബ് ഓപ്പണ്‍ ചെയ്ത ശേഷം, വലത് വശത്ത് മുകളിലായി കാണുന്ന ഗൂഗിള്‍ ലാബ്‌സ് ഐക്കണ്‍ ചെയ്യുക. ഇതില്‍ എസ്.ജി.ഇ കാര്‍ഡ് ഓണാക്കി മാനദണ്ഡങ്ങള്‍ അംഗീകരിച്ച ശേഷം ട്രൈ ആന്‍ എക്‌സാംബില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് ഉപഭോക്താക്കള്‍ക്ക് ചോദ്യങ്ങള്‍ ചോദിക്കാവുന്നതാണ്.

Top