ഗൂഗിള്‍ ഇന്ത്യ മീംമില്‍ ടെന്നീസ് കളിച്ച് മോഹന്‍ലാലും യുവരാജും

ട്രെന്‍ഡിങ് ലിസ്റ്റില്‍ ഒന്നാമതെത്തിയ ലൂസിഫറിനും യുവരാജ് സിംഗിനും ആദരം നല്‍കിയിരിക്കുകയാണ് ഗൂഗിള്‍ ഇന്ത്യ. ഇതിന്റെ ഭാഗമായി രസകരമായ മീം ആണ് ഗൂഗിള്‍ ഇന്ത്യ ഒരുക്കിയിരിക്കുന്നത്. ടെന്നീസ് കളിക്കുന്ന മോഹന്‍ലാലിന്റെയും യുവരാജിന്റെയും രസകരമായ മീമാണ് പുറത്ത് വിട്ടിരിക്കുന്നത്.

മോഹന്‍ലാലിന്‌ ട്രെന്‍ഡിങ് ലിസ്റ്റില്‍ ഇടം നേടി കൊടുത്തത് ലൂസിഫര്‍ സിനിമയാണ്. യുവരാജിനെയാകട്ടെ ഐപിഎല്ലിലെ ബാംഗ്ലൂരിനെതിരായ മികച്ച കളിയും.

“എല്ലാ റെക്കോഡുകളെയും തകര്‍ക്കാന്‍ കെല്‍പ്പുള്ള നായകന്‍മാര്‍” എന്നാണ് ഇവരെ ഗൂഗിള്‍ വിശേഷിപ്പിച്ചിരിക്കുന്നത്.

പൃഥിരാജിന്റെ ആദ്യ സംവിധാന സംരഭമായ ലൂസിഫര്‍ മികച്ച പ്രതികരണം നേടി തിയറ്ററുകളില്‍ ഹൗസ്ഫുള്‍ ആയി ഓടിക്കൊണ്ടിരിക്കുകയാണ്. ലൂസിഫറിന്റെ ഈ മികച്ച വിജയമാണ് മോഹന്‍ലാലിനെ താരമാക്കിയത്.ഐ.പി.എല്ലില്‍ ബാംഗ്ലൂരിനെതിരായ മത്സരത്തില്‍ യൂസ്വേന്ദ്ര ചാഹല്‍ പതിനാലാം ഓവറില്‍ എറിഞ്ഞ ആദ്യ മൂന്ന് പന്തും സിക്സറിന് പറത്തിയാണ് യുവരാജ് താരമായത്.

Top