നൂറോളം വ്യക്തിഗത വായ്പ ആപ്പുകൾ പ്ലേസ്റ്റോറിൽ നിന്ന് നീക്കം ചെയ്തു

playstore

ഹൈദരാബാദ്: ഇന്ത്യയിൽ വ്യക്തിഗത വായ്പകൾ നൽകുന്ന ആപ്പുകൾ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് നീക്കം ചെയ്തു. ഇവ ഉപയോക്തൃ സുരക്ഷാ നയങ്ങൾ ലംഘിക്കുന്നതായി കണ്ടെത്തിയതിനെത്തുടർന്നാണ് നടപടിയെന്ന് ഗൂഗിൾ വൈസ് പ്രസിഡന്റ് സുസെൻ ഫ്രേ പറഞ്ഞു. ആരോപണമുയർന്ന പശ്ചാത്തലത്തിൽ പൊലീസ് നടത്തുന്ന അന്വേഷണത്തിൽ പൂർണസഹകരണമുണ്ടാകുമെന്നും ഉപയോക്താക്കളുടെ സുരക്ഷ, സ്വകാര്യത എന്നിവയ്ക്കാണ് തങ്ങൾ പ്രാധാന്യം കൊടുക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

നൂറോളം വ്യക്തിഗത വായ്പ ആപ്പുകളാണ് പ്ലേസ്റ്റോറിൽ നിന്ന് നീക്കം ചെയ്തത്. എന്നാൽ നീക്കം ചെയ്ത ആപ്പുകളുടെ പേരുകൾ ഗൂഗിൾ പുറത്തു വിട്ടിട്ടില്ല.

Top