ഗൂഗിളിന്റെ പുതിയ സ്മാര്‍ട്ട് സ്പീക്കറുകള്‍ ഏപ്രില്‍ 10ന് ഇന്ത്യന്‍ വിപണിയില്‍

ഗൂഗിളിന്റെ പുതിയ സ്മാര്‍ട്ട് സ്പീക്കറുകള്‍ ഏപ്രില്‍ 10ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. ഗൂഗിള്‍ ഹോമിന്റെ വില അമേരിക്കയില്‍ ഏകദേശം 8,500 രൂപയും ഗൂഗിള്‍ ഹോം മിനിയുടെ വില 3,200 രൂപയുമാണ്.

രാജ്യത്തെ രണ്ട് ജനപ്രിയ മ്യൂസിക് സ്ട്രീനിംഗ് സേവനങ്ങളായ ഗാന, സാവന്‍ എന്നിവ ഇന്ത്യയില്‍ എത്തുന്ന ഗൂഗിള്‍ ഹോം സ്മാര്‍ട്ട് സ്പീക്കറുകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഫ്‌ളിപ്കാര്‍ട്ടിന്റെ ലിസ്റ്റിംഗ് പേജില്‍ ഇതിന്റെ വെബ്‌സൈറ്റ് ഉണ്ട്. ഗൂഗിള്‍ ഹോം, ഗൂഗിള്‍ ഹോം മിനി എന്നിവയുടെ വില നിര്‍ണ്ണയം, ഓഫറുകള്‍, ലഭ്യത തുടങ്ങിയവയെ കുറിച്ചുളള അപ്‌ഡേറ്റുകള്‍ക്കായി രജിസ്റ്റര്‍ ചെയ്യാം.

Top