ഗൂഗിൾ അമേരിക്കയിൽ ആയിരക്കണക്കിന് ആളുകള്‍ക്ക് തൊഴില്‍ നല്‍കുന്നു

google

സാന്‍ഫ്രാന്‍സിസ്‌കോ: പുതിയ തൊഴിലവസരങ്ങള്‍ വാഗ്ദാനം ചെയ്ത് ഗൂഗിള്‍. സിലിക്കണ്‍ വാലി ആസ്ഥാനത്തിന് പുറത്തേയ്ക്കും ആയിരക്കണക്കിനാളുകള്‍ക്ക് ഗൂഗിള്‍ തൊഴില്‍ നല്‍കുന്നു.

അഞ്ച് ഡാറ്റാ സെന്ററുകള്‍ കൂടി നിര്‍മ്മിക്കാന്‍ ഗൂഗിള്‍ പദ്ധതിയിടുന്നുണ്ട്. വലിയൊരു വ്യാപനത്തിനാണ് ഗൂഗിള്‍ പദ്ധതിയിടുന്നതെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഫെയ്‌സ്ബുക്ക്, ആപ്പിള്‍, ആമസോണ്‍ തുടങ്ങിയ കമ്പനികള്‍ വ്യവസായം വ്യാപിപ്പിക്കുന്നതിനായി കൂടുതല്‍ ജീവനക്കാരെ ജോലിയ്ക്ക് എടുക്കാന്‍ തീരുമാനിച്ച വാര്‍ത്തകള്‍ പുറത്തു വന്നതിനു ശേഷമാണ് ഗൂഗിള്‍ പുതിയ പ്രഖ്യാപനം നടത്തിയത്.

ഒന്‍പത് സംസ്ഥാനങ്ങളില്‍ ഓഫീസുകള്‍ക്കായി നിക്ഷേപം നടത്തുമെന്ന് സുന്ദര്‍ പിച്ചൈ അറിയിച്ചു. ഒരു ഡാറ്റാ സെന്ററില്‍ നുറ് ജീവനക്കാരാണ് ഉണ്ടാവുക. 2587 കോടി ഡോളറാണ് ഗൂഗിളില്‍നിന്ന് മാത്രമായി ലഭിക്കുന്ന വരുമാനം.

ഗൂഗിള്‍ ആഡ്‌സില്‍ നിന്നുള്ള വരുമാനം ഉള്‍പ്പെടെ കഴിഞ്ഞ വര്‍ഷം നാലാം പാദത്തില്‍ 3232 കോടി ഡോളറാണ് ആല്‍ഫബെറ്റ് വരുമാനമായി നേടിയത്. മുന്‍ വര്‍ഷത്തേക്കാള്‍ 24 ശതമാനം വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്.

Top