പ്ലേ സ്റ്റോറിൽ നിന്ന് 37 ആപ്ലിക്കേഷനുകൾ നീക്കം ചെയ്ത് ഗൂഗിൾ

പ്ലേ സ്റ്റോറിൽ നിന്ന് 37 ആപ്ലിക്കേഷനുകൾ ഒഴിവാക്കി ഗൂഗിൾ. ‘കോപ്പി കാറ്റ്‌സ് ആപ്പ്’ എന്ന പേരിൽ അറിയപ്പെടുന്ന ഈ ആപ്ലിക്കേഷനുകൾ ഒറിജിനൽ ആപ്ലിക്കേഷനുകളുടെ വ്യാജന്മാരാണ്.

വൈഫൈ കീ- ഫ്രീ മാസ്റ്റർ വൈഫൈ, സൂപ്പർ ഫോൺ ക്ലീനർ 2020, റിപ്പെയർ സിസ്റ്റം ഫോർ ആൻഡ്രോയിഡ് ആന്റ് സ്പീഡ് ബൂസ്റ്റർ, സെക്യൂരിറ്റി ഗാലറി വോൾട്ട്: ഫോട്ടോസ്, വിഡിയോസ്, പ്രൈവസി സേഫ്റിംഗ്‌ടോൺ മേക്കർ, എംപി3 കട്ടർ, നെയിം ആർട്ട് ഫോട്ടോ എഡിറ്റർ, സ്മാർട്ട് ക്ലീനർ- ബാറ്ററി സേവർ, സൂപ്പർ ബൂസ്റ്റർറെയിൻ ഫോട്ടോ മേക്കർ – റെയിൽ എഫക്ട് എഡിറ്റർ, ക്രോണോമീറ്റർ തുടങ്ങി മുപ്പത്തിയഞ്ചിൽപരം ആപ്പുകളാണ് നീക്കിയത്.

ഒരു നിശ്ചിത ആപ്ലിക്കേഷൻ പ്ലേ സ്റ്റോറിൽ തിരയുമ്പോൾ ഉപഭോക്താക്കളിൽ പകുതി പേരും പേരിലും രൂപത്തിലും സമാനമായ ഈ വ്യാജ ആപ്ലിക്കേഷനുകൾ ഡൗൺലോക്ക് ആക്കും. തുടർന്ന് അതിലെ പരസ്യങ്ങളും കാണും. ഇതാണ് വ്യാജ ആപ്പുകളുടെ ലക്ഷ്യം.

ഗൂഗിൾ പ്ലേ സ്റ്റേറിൽ നിന്ന് ആപ്പ് നീക്കം ചെയ്ത സ്ഥിതിക്ക് ഉപഭോക്താക്കൾ അവരവരുടെ ഫോണിൽ നിന്നും ഈ ആപ്പുകൾ നീക്കം ചെയ്യണം.

Top