ഹാങ് ഔട്ട് സേവനം നിർത്തലാക്കാനൊരുങ്ങി ഗൂഗിൾ

2022 നവംബറോടെ ഹാങ്ഔട്ട്സ് സേവനം അവസാനിപ്പിക്കുമെന്ന് ഗൂഗിള്‍ പ്രഖ്യാപിച്ചു. ഉടന്‍ തന്നെ ഹാങ്ഔട്ട് ഉപയോക്താക്കള്‍ ചാറ്റിലേക്ക് മാറണമെന്നാണ് ഗൂഗിള്‍ പറയുന്നത്. ഹാങ്ഔട്ട്സ് ഡാറ്റയുടെ പകർപ്പ് സൂക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്ക് ഡാറ്റ ഡൗൺലോഡ് ചെയ്യാൻ ഗൂഗിള്‍ ടൈക്ക്ഔട്ട് ഉപയോഗിക്കാമെന്നും ഗൂഗിൾ നിർദേശിക്കുന്നുണ്ട്.

ജനങ്ങളെ ഒന്നിപ്പിക്കാനും അവർക്ക് കൂടുതൽ സേവനം നൽകാനും ചാറ്റിൽ നിക്ഷേപം തുടരുകയാണ്. ഇപ്പോൾ ശേഷിക്കുന്ന ഹാങൗട്ട്സ് ഉപയോക്താക്കളെ ചാറ്റിലേക്ക് മാറ്റാൻ വേണ്ട നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും ഗൂഗിൾ ചാറ്റിന്റെ പ്രോഡക്റ്റ് മാനേജർ രവി കണ്ണേഗണ്ടി ബ്ലോഗ്‌പോസ്റ്റിലൂടെ പറഞ്ഞു.

Top