കൊവിഡ് ഭീതി; ഗൂഗിള്‍ ഐഒ ഓണ്‍ലൈന്‍ കോണ്‍ഫറന്‍സ് പൂര്‍ണമായും ഒഴിവാക്കി

കൊറോണ വ്യാപനത്തെ തുടര്‍ന്ന് ഗൂഗിള്‍ ഡവലപ്പര്‍മാര്‍ക്ക് വേണ്ടി നടത്തുന്ന വാര്‍ഷിക ഇവന്റായ ഐ/ഒ ഓണ്‍ലൈന്‍ കോണ്‍ഫറന്‍സ് പൂര്‍ണമായും ഒഴിവാക്കി. മെയ് മാസത്തില്‍ നടത്താനിരുന്ന ഓണ്‍ലൈന്‍ ഇവന്റായിരുന്നു ഇത്. നേരത്തെ ഇത് ഗ്രൗണ്ട് ഇവന്റായിരുന്നുവെങ്കിലും കൊറോണയെത്തുടര്‍ന്നാണ് ഓണ്‍ലൈനായി നടത്താന്‍ നിശ്ചയിച്ചത്.

ഡെവലപ്പര്‍മാരുടേയും ജീവനക്കാരുടേയും ജനങ്ങളുടേയും ആരോഗ്യവും സുരക്ഷയും പരിഗണിച്ച് ഇത്തവണത്തെ ഐ/ഒ കോണ്‍ഫറന്‍സ് റദ്ദാക്കുന്നതെന്ന് ഗൂഗിള്‍ പറഞ്ഞു.സാധാരണയായി ഏകദേശം 7,000 അല്ലെങ്കില്‍ അതില്‍ കൂടുതല്‍ പേര്‍ പങ്കെടുക്കുന്ന സാങ്കേതിക വ്യവസായ രംഗത്തെ സുപ്രധാനമായൊരു പരിപാടിയായിരുന്നു ഗൂഗിള്‍ ഐ/ഒ കോണ്‍ഫറന്‍സ്. ഗൂഗിളിന്റെ പല സുപ്രധാന പ്രഖ്യാപനങ്ങളും ഉണ്ടാവുന്നത് ഈ വേദിയിലാണ്.

കാലിഫോര്‍ണിയ ആസ്ഥാനമായ മൗണ്ടന്‍ വ്യൂവിനടുത്തുള്ള ഷോര്‍ലൈന്‍ ആംഫിതിയേറ്ററിലാണ് സാധാരണ ഈ ഇവന്റ് നടക്കുന്നത്. നേരത്തെ നിശ്ചയിച്ച പ്രകാരമായിരുന്നുവെങ്കില്‍ മെയ് 12 നും 14 നും ഇടയില്‍ നടക്കേണ്ട പരിപാടി ആയിരുന്നു ഇത്.

കോണ്‍ഫറന്‍സ് പിന്‍വലിച്ചതോടെ കോണ്‍ഫറന്‍സിനായി ടിക്കറ്റ് വാങ്ങിയവര്‍ക്ക് റീഫണ്ടുകള്‍ നല്‍കുമെന്നും അല്ലെങ്കില്‍ ബുക്കിങ് അടുത്ത വര്‍ഷത്തെ പരിപാടിയിലേക്ക് മാറ്റിവെക്കുകയോ ചെയ്യുമെന്നും കമ്പനി ഉറപ്പ് നല്‍കി.

കാലിഫോര്‍ണിയ ആസ്ഥാനമായ മൗണ്ടന്‍ വ്യൂവിനടുത്തുള്ള ഷോര്‍ലൈന്‍ ആംഫിതിയേറ്ററില്‍ നടക്കുന്ന പരിപാടി മെയ് 12 നും 14 നും ഇടയില്‍ നടക്കേണ്ടതായിരുന്നു.

Top