Google Goes After Bad Ads and Bad Sites That Profit From Them

google

ന്യൂഡല്‍ഹി: നിയമങ്ങള്‍ ലംഘിക്കുകയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്ത 170 കോടി പരസ്യങ്ങള്‍ ഗൂഗിള്‍ നീക്കം ചെയ്തതായി റിപ്പോര്‍ട്ട്.

വര്‍ഷംതോറും ഗുഗിള്‍ പുറത്തിറക്കുന്ന ‘ബെറ്റര്‍ ആഡ്‌സ് റിപ്പോര്‍ട്ടി’ലാണ് 2016ല്‍ നിരോധിച്ച പരസ്യങ്ങളുടെ വിവരങ്ങള്‍ പുറത്തുവന്നത്.

ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ഓഫറുകള്‍ പ്രഖ്യാപിച്ച് നിയമവിരുദ്ധമായ ഉല്‍പന്നങ്ങള്‍ പ്രചരിപ്പിക്കുകയും തട്ടിപ്പ് നടത്തുകയും ചെയ്ത കമ്പനികളുടെ പരസ്യങ്ങളാണ് ഗുഗിള്‍ നിരോധിച്ചത്.

നിരോധിച്ചതില്‍ കൂടുതല്‍ ആരോഗ്യസംരക്ഷണത്തിന്റെ പേരില്‍ തട്ടിപ്പ് നടത്തിയ പരസ്യങ്ങളാണ് . അത്തരം 680 ലക്ഷം പരസ്യങ്ങളാണ് ഗൂഗിള്‍ വിലക്കിയത്. നിയമവിരുദ്ധമായ ചൂതാട്ടങ്ങള്‍ നടത്തിയ 170 ലക്ഷം പരസ്യങ്ങളും വിലക്കിയവയില്‍പെടുന്നുണ്ട്.

”ലോകമെങ്ങുമുള്ള ജനങ്ങള്‍ക്കും ബിസിനസുകാര്‍ക്കും പ്രയോജനപ്പെടുന്നതാണ് ഗുഗിളിലെ പരസ്യങ്ങള്‍. കൃത്യവും നിലവാരവുമുള്ള വിവരങ്ങള്‍ ജനങ്ങള്‍ക്ക് എത്തിക്കുക എന്നതാണ് ഗുഗിള്‍ പരസ്യങ്ങള്‍ കെണ്ട് ലക്ഷ്യമിടുന്നത്. എന്നാല്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ ഓണ്‍ലൈന്‍ ഉപയോക്താക്കള്‍ക്ക് വിനയായിത്തീരും. അത്തരം കമ്പനികളുടെ പരസ്യങ്ങളാണ് വിലക്കിയതെന്ന് ഗൂഗിളിന്റെ പരസ്യവിഭാഗം ഡയറക്ടര്‍ സ്‌കോട്ട് സ്‌പെന്‍സര്‍ അറിയിച്ചു. തട്ടിപ്പ് പരസ്യങ്ങള്‍ അപകടകാരിയായ വൈറസുകളെയും കമ്പ്യൂട്ടറുകളിലേക്ക് കടത്തിവിടുമ്മുണ്ടായിരുന്നുവെന്നും” അദ്ദേഹം പറഞ്ഞു.

Top