ഗ്രൂപ്പ് വീഡിയോ കോളിങ് ഫീച്ചറുമായി ഗൂഗിള്‍ ഡ്യൂവോ

പുതിയ ഫീച്ചറുമായി ഗൂഗിള്‍ ഡ്യൂവോ. ഗ്രൂപ്പ് കോളിംഗ് ഫീച്ചറാണ് ഗൂഗിള്‍ ഡ്യൂവോ അവതരിപ്പിച്ചിരിക്കുന്നത്. ഉപയോക്താക്കളുടെ ആവിശ്യപ്രകാരമാണ് പുതിയ ഫീച്ചര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കോളിംഗ് ഫീച്ചര്‍ സംവിധാനം ആദ്യം അവതരിപ്പിക്കുന്നത് ഇന്ത്യയിലാണ്. എട്ട് ആളുകള്‍ക്ക് ഒരേസമയം പങ്കെടുക്കാവുന്ന ഗ്രൂപ്പ് വീഡിയോ കോളിങ് സംവിധാനമാണിത്. ആന്‍ഡ്രോയിഡിലെയും ഐഓഎസിലേയും ഗൂഗിള്‍ ഡ്യുവോ ഉപയോക്താക്കള്‍ക്ക് ഇനി ലഭ്യമാകും.

ഗ്രൂപ്പ് കോളിംഗ് ഫീച്ചര്‍ സേവനം കൂടാതെ ഡേറ്റാ സേവിംഗ് മോഡും പുതിയതായി ഗൂഗിള്‍ ഡ്യുവോയില്‍ ചേര്‍ത്തിട്ടുണ്ട്. ഗൂഗിള്‍ ഡ്യുവോയുടെ ഡേറ്റാ ഉപയോഗം നിയന്ത്രിക്കുന്നതിനായാണ് ഡേറ്റാ സേവിംഗ് മോഡ് സംവിധാനം. വീഡിയോ കോളുകള്‍ക്കിടയില്‍ ഡേറ്റാ ഉപയോഗം 50 ശതമാനം വരെ കുറയ്ക്കാന്‍ ഇതുവഴി സാധിക്കുമെന്നാണ് ലഭ്യമാകുന്ന റിപ്പോര്‍ട്ട്.

Top