ഗൂഗിള്‍ ഡ്യുവോ ആപ്പില്‍ സ്‌ക്രീന്‍ ഷെയറിങ് ഫീച്ചര്‍ വീണ്ടും വരുന്നു ?

ഗൂഗിള്‍ ഡ്യുവോ ആപ്പില്‍ സ്‌ക്രീന്‍ ഷെയറിങ് ഫീച്ചര്‍ വീണ്ടും തിരികെ കൊണ്ടുവരാനുള്ള നീക്കത്തിലാണ് ഗൂഗിള്‍. 2018ലാണ്
ഗൂഗിള്‍ ഡ്യുവോ ആപ്പില്‍ സ്‌ക്രീന്‍ ഷെയറിങ് സംവിധാനം ഉള്‍പ്പെടുത്തിയിരുന്നത്. ഇത് പിന്നീട് എടുത്തുകളയുകയും ചെയ്തിരുന്നു. ഇതാണിപ്പോള്‍ മൂന്ന് മാസങ്ങള്‍ക്ക് ശേഷം വീണ്ടും തിരികെ കൊണ്ടുവരുന്നത്.

ഡ്യുവോയുടെ 92-ാം പതിപ്പില്‍ ‘എനേബിള്‍ സ്‌ക്രീന്‍ ഷെയറിങ് , ഡിസേബിള്‍ സ്‌ക്രീന്‍ ഷെയറിങ് ബട്ടനുകള്‍ ഉണ്ട്. കോളിങ് യൂസര്‍ ഇന്റര്‍ഫെയ്സിന്റെ ഓഫര്‍ ഫ്ലോ മെനുവിലായിരിക്കും ഇത് ഉണ്ടാവുക. സ്‌ക്രീന്‍ ഷെയര്‍ ചെയ്താല്‍ അത് സംബന്ധിച്ച നോട്ടിഫിക്കേഷന്‍ കാണാന്‍ സാധിക്കും. ഇതുവഴി സ്‌ക്രീന്‍ ഷെയര്‍ എളുപ്പം നിര്‍ത്താന്‍ സാധിക്കും.

നിലവില്‍ ഗൂഗിള്‍ മീറ്റ് സേവനത്തില്‍ സ്‌ക്രീന്‍ ഷെയറിങ് സൗകര്യമുണ്ട്. ഗൂഗിള്‍ ഡ്യുവോ നേരത്തെ അവതരിപ്പിച്ച ഫീച്ചര്‍ തന്നെയാവാം വീണ്ടും കൊണ്ടുവരുന്നത്. ഫോണിലെ സ്‌ക്രീന്‍ ഷെയറിങ് എളുപ്പത്തില്‍ നിയന്ത്രിക്കാന്‍ ഒരു ഫ്ളോട്ടിങ് ബട്ടന്‍ ഉണ്ടാവും.

Top