ബോളിവുഡ് താരം ഫറൂഖ് ഷെയ്ക്കിന്റെ 70ാം ജന്മവാര്‍ഷിക ആഘോഷിച്ച് ഗൂഗിള്‍ ഡൂഡില്‍

goggle-doodle

ബോളിവുഡ് നടന്‍ ഫറൂഖ് ഷെയ്ക്കിന്റെ 70ാം ജന്മവാര്‍ഷിക ദിനം ആഘോഷിച്ച് ഗൂഗിള്‍ ഡൂഡില്‍. 1948 ലാണ് ഇന്ത്യന്‍ സിനിമയ്ക്ക് തന്നെ അഭിമാനമായ ഈ താരത്തിന്റെ ജനനം. എന്നാല്‍ 2013 ല്‍ അറുപത്തഞ്ചാം വയസില്‍ ഈ പ്രതിഭയെ ഇന്ത്യന്‍ സിനിമയ്ക്ക് നഷ്ടമായി.

മുംബൈയില്‍ വളര്‍ന്ന ഫറൂഖ് ഷെയ്ഖ് അച്ഛനെ പോലെ തന്നെ അഭിഭാഷകനായിരുന്നു. നിയമ പഠനത്തിന് ശേഷം അദ്ദേഹം പിന്നീട് അഭിനയത്തിലേയ്ക്ക് തിരിയുകയായിരുന്നു. സത്യജിത് റായ്, മുസാഫര്‍ അലി, ഹൃഷികേശ് മുഖര്‍ജി, കേതന്‍ മേത്ത തുടങ്ങിയ പ്രമുഖ സംവിധായകരുടെ കൂടെയും അദ്ദേഹം പ്രവര്‍ത്തിച്ചു.

Top