ഛായാഗ്രാഹകൻ ജെയിംസ് വോങ് ഹോവിയുടെ 118-ാം ജന്മദിനം ആഘോഷിച്ച്‌ ഗൂഗിൾ

ചൈനീസ് -അമേരിക്കൻ ഛായാഗ്രാഹകനായ ജെയിംസ് വോങ് ഹോവിയുടെ 118-ാം ജന്മദിനം ആഘോഷിച്ച്‌ ഗൂഗിൾ ഡൂഡിൽ.

അദ്ദേഹത്തിന്റെ ചിത്രത്തിന്റെ ഒരു മോണോക്രോം ഡൂഡിൽ ആണ് ഗൂഗിൾ അവതരിപ്പിച്ചിരിക്കുന്നത്.

ചൈനയിലെ ഗുവാങ്ഷൌവിൽ 1899 ൽ ആഗസ്റ്റ് 28ന് ജനിച്ച ജെയിംസ് വോങ് അഞ്ചു വയസുള്ളപ്പോൾ അമേരിക്കയിലേ വാഷിങ്ടണിലേക്ക് കുടിയേറുകയായിരുന്നു.

മികച്ച ബോക്സറായിരുന്ന അദ്ദേഹം നിരവധി ജോലികൾക്ക് ശേഷമാണ് ഹോളിവുഡിന്റെ സിനിമ വിതരണ ജോലിയിൽ എത്തുന്നത്.

ജെയിംസിന്റെ ജീവിതം പിന്നീട് ക്യാമറയിലേക്ക് തിരിയുകയായിരുന്നു. തന്റെ ജീവിതം മുഴുവനും ലൈറ്റിംഗ്, ഫ്രെയിമിംഗ്, തുടങ്ങി ഛായാഗ്രഹണത്തിനായി മാറ്റിവെക്കുകയായിരുന്നു വോങ് ഹോവി.

james-wong-howe

ഇരുണ്ട പശ്ചാത്തലങ്ങൾ ഉപയോഗിച്ച്‌ ബ്ലാക്ക് ആൻഡ് വൈറ്റ് ഫിലിമിൽ നിറങ്ങൾ എങ്ങനെ സൃഷ്ടിക്കാമെന്ന് ജെയിംസ് വോങ് കണ്ടെത്തി.

ക്യാമറയെ ഇഷ്ട്ടനുസരണം ചലിപ്പിക്കുന്നതിന് 4 ചക്രമുള്ള ക്രാബ് ടോളിയും വോങ് കണ്ടെത്തി. കൂടാതെ വൈവിധ്യ-ആംഗിൾ ലെൻസുകളും കളർ ലൈറ്റിംഗും കുറഞ്ഞ കീ ലൈറ്റിംഗുകളുടെയും ഉപയോഗത്തിൽ മുൻനിരയിലായിരുന്നു അദ്ദേഹം.

james-wong-howes-118th-birthday-4706169112231936-2x

അമേരിക്കയിൽ താമസിച്ചിരുന്ന ജെയിംസ് വോങ് ഹോവി വര്‍ണവിവേചനത്തിന്റെ ഇര കുടെയാണ്. ചില നിയമങ്ങൾ കാരണം 1948 വരെ അദ്ദേഹത്തിന്റെ വിവാഹം നിയമപരമായി അമേരിക്ക അംഗീകരിച്ചിരുന്നില്ല.

എന്നാൽ വംശീയ ദുരന്തങ്ങൾ നേരിടേണ്ടി വന്നിട്ടും അദ്ദേഹത്തിന്റെ ചായഗ്രഹണ വിദ്യകൾ പ്രശസ്തി നേടിക്കൊടുത്തു.

10 തവണ അദ്ദേഹത്തിന് ഓസ്കാർ നോമിനേഷൻ ലഭിച്ചു . മികച്ച സിനിമാട്ടോഗ്രാഫറായി രണ്ടു ഓസ്കാർ അവാർഡുകൾ ജെയിംസ് 1955 ലും 1963 ലും നേടിയെടുത്തു.

‘ദി റോസ് ടാറ്റോ’, ‘ഹുഡ്’ എന്നി ചിത്രങ്ങൾക്ക് മികച്ച ഛായാഗ്രാഹകനുള്ള അക്കാഡമി അവാർഡുകൾ രണ്ടു വട്ടം നേടി.

1976 ൽ ജൂലൈ 12ന് 76 വയസ്സായിലായിരുന്നു അതുല്യ പ്രതിഭ ലോകത്തോട് വിട പറഞ്ഞത്.

Top