അൻസുയ സാരാഭായിയുടെ 132മാത് ജന്മവാർഷികം ആഘോഷിച്ച് ഗൂഗിൾ ഡൂഡിൾ

ട്രേഡ് യൂണിയൻ നേതാവ് അനസൂര്യ സാരാഭായിയുടെ 132മാത് ജന്മവാർഷികം ആഘോഷിച്ച് ഗൂഗിൾ ഡൂഡിൾ.

1885 നവംബർ 11ന് അഹമ്മദാബാദിലെ വ്യവസായ സമ്പന്ന കുടുംബത്തിലാണ് അൻസുയ സാരാഭായ് ജനിച്ചത്.

അനസൂയ സാരാഭായിയുടെ മാതാപിതാക്കൾ അവർക്ക് ഒൻപത് വയസ്സുള്ളപ്പോൾ മരിച്ച് പോയി. പതിമൂന്നാം വയസിൽ വിവാഹിതയായ അനസൂയയുടെ വിവാഹ ജീവിതം സുഖകരമായിരുന്നില്ല.

1912 ൽ അനസൂയ സാരാഭായ് മെഡിസിൻ പഠിക്കാൻ ലണ്ടനിൽ പോയി. എന്നാൽ അവിടെ നിന്ന് അവർ പഠനം ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിലേക്ക്മാറ്റി . കാരണം മെഡിസിന് പഠനത്തിൽ മൃതദേഹങ്ങളെ കുറിച്ച് പഠിക്കണമായിരുന്നു എന്നാൽ അത് അവരുടെ ജൈനമത വിശ്വാസങ്ങൾക്ക് എതിരായിരുന്നു.

ഇംഗ്ലണ്ടിൽ അനസൂയ സാരാഭായ് സഫ്റഗേറ്റ് പ്രസ്ഥാനത്തിൽ പങ്കെടുത്തു. ഇന്ത്യയിൽ തിരിച്ചെത്തിയ അനസൂയ സ്ത്രീകൾക്കും, ദരിദ്രർക്കും വേണ്ടി പ്രവർത്തിക്കാൻ തുടങ്ങി.

36-മണിക്കൂർ നീണ്ട ജോലിക്ക് ശേഷം വീടുകളിലെയ്ക്ക് എത്തുന്ന സ്ത്രീകൾകളെ കണ്ടതിന് ശേഷം അനസൂയ സാരാഭായ് ട്രേഡ് യൂണിയൻ നേതൃത്വം നൽകി.

തുടർന്ന് അഹമ്മദാബാദിൽ 1914 ലും 1918 ലും കൂലി വർദ്ധിക്കുന്നതിനായി സമരങ്ങൾ സംഘടിപ്പിച്ചു.അടുത്ത സുഹൃത്തായിരുന്ന മഹാത്മാഗാന്ധിയും അവർക്കൊപ്പം സംഘടിച്ചു. തുടർന്ന് കൂലിയിൽ 35 ശതമാനത്തിന്റെ വർദ്ധനവ് ലഭിച്ചു.

1972 ൽ അനസൂര്യ സാരാഭായ് മരണത്തിന് കീഴടങ്ങി.

പാക്കിസ്ഥാൻ -കനേഡിയൻ കലാകാരനും ട്രസ്റ്റ് നോ ആന്റി എന്ന പുസ്തകത്തിൻറെ രചയിതാവുമായ മരിയ ഖാമറാണ് ഇന്നത്തെ ഡൂഡിൽ ഡിസൈൻ ചെയ്തിരിക്കുന്നത്.

Top