ഗൂഗിളിന്റെ ഡെസ്‌ക് ടോപ്പ് കംപ്യൂട്ടർ ഡാർക്ക് മോഡ് അപ്‌ഡേറ്റ് ഇന്ത്യയിലും

ഡെസ്‌ക് ടോപ്പ് കംപ്യൂട്ടറുകളിൽ ഡാർക്ക് മോഡ് പുറത്തിറക്കി ഇന്റർനെറ്റ് സെർച്ച് എൻജിനായ ഗൂഗിൾ. ഏറെക്കാലമായി കാത്തിരുന്ന ഫീച്ചറാണ് ഗൂഗിൾ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്. ഡെസ്‌ക് ടോപ്പ് കംപ്യൂട്ടറുകളിൽ വിൻഡോസ് 10, മാക് ഒഎസ് പ്ലാറ്റ്‌ഫോമുകളിലാണ് ഫീച്ചർ ലഭ്യമാക്കിയിരിക്കുന്നത്.

2020 ഡിസംബറിലാണ് ഡെസ്‌ക് ടോപ്പുകളിൽ ഡാർക്ക് മോഡ് ഉൾപ്പെടുത്താൻ തീരുമാനിച്ചതായി ഗൂഗിൾ പ്രഖ്യാപിച്ചത്. അന്ന് മുതൽ ഇതിനായുളള ഗവേഷണങ്ങളിലും പരീക്ഷണങ്ങളിലുമായിരുന്നു ഗൂഗിൾ. ഉപഭോക്താക്കൾക്ക് ചെയ്ഞ്ച് തീം എന്ന പേരിൽ സെർച്ച് പേജിന്റെ വലതുവശത്തുളള ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് തീം മാറ്റാം. ഇതിന് പുറമേ ഡാർക്ക് തീം ലഭ്യമാണെന്ന സന്ദേശങ്ങളും കംപ്യൂട്ടറുകളിലേക്ക് ലഭ്യമാക്കുന്നുണ്ട്. എന്നാൽ എല്ലാ ഉപയോക്താക്കൾക്കും പെട്ടന്ന് ഫീച്ചർ ലഭ്യമായി തുടങ്ങണമെന്നില്ലെന്നും കമ്പനി പറയുന്നു.

രാത്രികളിൽ കംപ്യൂട്ടറുകൾക്ക് മുൻപിൽ മണിക്കൂറുകളോളം ചെലവിടേണ്ടി വരുന്നവർക്ക് കണ്ണിന്റെ ബുദ്ധിമുട്ടുകൾ കുറയ്ക്കാൻ ഡാർക്ക് മോഡ് സഹായിക്കുമെന്ന് നേരത്തെ തന്നെ പഠനങ്ങളിൽ തെളിഞ്ഞിരുന്നു. അതുകൊണ്ടു തന്നെ പുതിയ ഫീച്ചർ ലക്ഷക്കണക്കിന് ഉപഭോക്താക്കൾക്ക് സഹായകമാകുമെന്നാണ് ഗൂഗിളിന്റെ വിലയിരുത്തൽ. ഫെബ്രുവരിയിൽ ആൻഡ്രോയ്ഡ് ഫോണുകളിൽ ഗൂഗിൾ മാപ്പും ഡാർക്ക് മോഡിൽ ലഭ്യമായി തുടങ്ങിയിരുന്നു.

 

 

 

 

 

Top