കോവിഡ്19; ആന്‍ഡ്രോയിഡ് 11 പുറത്തിറക്കുന്നത് മാറ്റിവെച്ച് ഗൂഗിള്‍

കോവിഡ് -19 പാന്‍ഡെമിക് കാരണം ആന്‍ഡ്രോയിഡിന്റെ ഏറ്റവും പുതിയ പതിപ്പായ ആന്‍ഡ്രോയിഡ് 11 പുറത്തിറക്കുന്നത് ഗൂഗിള്‍ മാറ്റിവെച്ചു. ജൂണ്‍ മൂന്നിന് ആന്‍ഡ്രോയിഡ് 11 അവതരിപ്പിക്കുമെന്നായിരുന്നു ഗൂഗിളിന്റെ പ്രഖ്യാപനം.ഇത് ആഘോഷിക്കാനുള്ള സമയമല്ലെന്ന ചൂണ്ടിക്കാട്ടിയാണ് പരിപാടി മാറ്റിയത്.

ആന്‍ഡ്രോയിഡ് ഡവലപ്പര്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച ഒരു പ്രസ്താവനയില്‍ ഗൂഗിള്‍ ഇങ്ങനെ കുറിച്ചു, ”ആന്‍ഡ്രോയിഡ് 11 നെക്കുറിച്ച്
കൂടുതല്‍ കാര്യങ്ങള്‍ നിങ്ങളുമായി പങ്കുവെയ്ക്കാന്‍ ഞങ്ങള്‍ക്ക് ഏറെ താല്‍പര്യമുള്ള കാര്യമാണ്. പക്ഷേ ഇപ്പോള്‍ ആഘോഷിക്കാനുള്ള സമയമല്ല.” ”ഞങ്ങള്‍ ജൂണ്‍ 3 ന് നടത്താനിരുന്ന ഇവന്റും ബീറ്റാ റിലീസും മാറ്റിവയ്ക്കുകയാണ്.ഗൂഗിള്‍ പറഞ്ഞു.

ജൂണില്‍ നടത്താനിരുന്ന പരിപാടി ഓണ്‍ലൈന്‍ വഴി എത്തിക്കാനായിരുന്നു പദ്ധതി. അതേസമയം പുതിയ ആന്‍ഡ്രോയിഡ് പതിപ്പിനെ കുറിച്ചുള് കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്ന് ഗൂഗിള്‍ ട്വീറ്റ് ചെയ്തു.

അതേസമയം അമേരിക്കയിലെ മിനിയപൊലിസില്‍് ജോര്‍ജ് ഫ്ലോയിഡ് എന്ന കറുത്തവര്‍ഗക്കാരനെ പോലീസുകാര്‍ ശ്വാസം മുട്ടിച്ചുകൊന്ന സംഭവത്തില്‍ പ്രതിഷേധം ആളികത്തുന്ന സാഹചര്യത്തിലാണ് ആന്‍ഡ്രോയിഡ് 11 അവതരിപ്പിക്കുന്ന പരിപാടി മാറ്റിവെച്ചതെന്നാണ് റോയിട്ടേഴ്സ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

Top