തെരഞ്ഞെടുപ്പ് ; മാധ്യമപ്രവര്‍ത്തകര്‍ക്ക് റിപ്പോര്‍ട്ടിങ് ക്ലാസെടുത്ത് ഗൂഗിള്‍

ലോക്‌സഭ തെരഞ്ഞെടുപ്പ് സംബന്ധിച്ച് മാധ്യമ പ്രവര്‍ത്തകര്‍ക്ക് റിപ്പോര്‍ട്ടിങ് ക്ലാസ് എടുക്കാനൊരുങ്ങി ഗൂഗിള്‍. ഓണ്‍ലൈന്‍ വെരിഫിക്കേഷന്‍, ഫാക്ട് ചെക്കിംഗ്, ഡിജിറ്റല്‍ സേഫ്റ്റി, സെക്യൂരിറ്റി, ഇലക്ഷന്‍ കവറേജില്‍ യൂട്യൂബ് ഉപയോഗം, ഡാറ്റ വിഷ്വലൈസേഷന്‍ തുടങ്ങിയവയെ സംബന്ധിച്ചാണ് ഗൂഗിള്‍ പരിശീലനം നല്‍കുക.

ഡാറ്റ ലീക്‌സ്, ഇന്റര്‍ന്യൂസ് തുടങ്ങിയ സംഘടനകളുമായി ചേര്‍ന്ന് ഗൂഗിള്‍ ന്യൂസ് ഇനിഷ്യേറ്റീവ് ആണ് രാജ്യത്തെ 30 നഗരങ്ങളില്‍ ഫെബ്രുവരി 26, മുതല്‍ ഏപ്രില്‍ ആറ് വരെ ക്ലാസ് സംഘടിപ്പിക്കുന്നത്. ഇംഗ്ലീഷ്, ഹിന്ദി, മലയാളം, ബംഗാളി, കന്നഡ, ഗുജറാത്തി, ഒഡിയ, തമിഴ്, തെലുങ്ക്, മറാത്തി ഭാഷകളിലാണ് ക്ലാസ് സംഘടിപ്പിക്കുക. 2016 മുതല്‍ ഇന്ത്യയിലെ 40 നഗരങ്ങളിലെ 200 ന്യൂസ് റൂമുകളിലുള്ള 13,000 മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇതുവരെ ക്ലാസ് നല്‍കിയതായി ഗൂഗിള്‍ ന്യൂസ് ലാബ് ഏഷ്യ പസിഫികിന്റെ ഐറീന്‍ ജേ ല്യു പറഞ്ഞു.

Top