ഗൂഗിള്‍ ക്രോം ഇനി ഡാര്‍ക്ക് മോഡില്‍

ഡാര്‍ക്ക് മോഡ് പരീക്ഷിച്ച് ഗൂഗിള്‍. ഗൂഗിള്‍ ക്രോമിന്റെ ആന്‍ഡ്രോയിഡ് സ്റ്റേബിള്‍ വേര്‍ഷനില്‍ ഡാര്‍ക്ക് മോഡ് കൊണ്ടുവന്നതായാണ് വിവരം. ആന്‍ഡ്രോയിഡ് പൊലീസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ഗൂഗിള്‍ ക്രോമിന്റെ 74-ാം പതിപ്പിലാണ് ഡാര്‍ക്ക് മോഡ് കൊണ്ടുവന്നിട്ടുള്ളത്. ഗൂഗിള്‍ ഡാര്‍ക്ക് മോഡ് പ്ലേ സ്റ്റോറില്‍ നിന്നും എപികെ മിററില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം.

ഗൂഗിള്‍ ക്രോമിലെ ഡാര്‍ക്ക് തീം ഓണ്‍ ആക്കുന്നതോടെ സ്‌ക്രീന്‍ മുഴുവന്‍ ഇരുണ്ട നിറത്തിലേക്കും അക്ഷരങ്ങള്‍ വെളുത്ത നിറത്തിലേയ്ക്കും മാറും.

Top