Google CEO Sundar Pichai received the record $199 million in stocks

വാഷിംഗ്ടണ്‍: ഗൂഗിളിന്റെ മാതൃസ്ഥാപനമായ ആല്‍ഫബെറ്റിന്റെ 199 ദശലക്ഷം ഡോളര്‍ മൂല്യം വരുന്ന ഷെയറുകള്‍ ഇനി ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചെയ്ക്ക് സ്വന്തം. ഇതോടെ ലോകത്ത് ഏറ്റവും കൂടുതല്‍ ശമ്പളമുള്ള സി.ഇ.ഒ ആയി സുന്ദര്‍ പിച്ചെ.

ഗൂഗിളില്‍ ഒരു എക്‌സിക്യൂട്ടിവിന് നല്‍കുന്ന ഏറ്റവും വലിയ ഓഹരിയാണ് ഇതെന്നാണ് റിപ്പോര്‍ട്ട്. ഫെബ്രുവരി മൂന്നിനാണ് 2,73328 ക്ലാസ് സി ഷെയറുകള്‍ സുന്ദര്‍ പിച്ചെയ്ക്ക് ലഭിച്ചത്. ജോലിയില്‍ തുടരുകയാണെങ്കില്‍ 2019 വരെ ആറ് മാസം കൂടുമ്പോള്‍ ഇതില്‍ വര്‍ദ്ധനയുമുണ്ടാകും.

2015 ഓഗസ്റ്റിലാണ് തമിഴ്‌നാട് സ്വദേശി സുന്ദര്‍ പിച്ചെ ഗൂഗിള്‍ സിഇഒ ആയി സ്ഥാനമേറ്റത്. ചെന്നൈയില്‍ ജനിച്ച സുന്ദര്‍ പിച്ചെ ഖൊരഗ്പൂര്‍ ഐഐടിയില്‍ നിന്നും എഞ്ചിനീയറിംഗ് ബിരുദം നേടിയ ശേഷം പെന്‍സില്‍വാനിയ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എംബിഎയും കരസ്ഥമാക്കിയിട്ടുണ്ട്.ഗൂഗിള്‍ ക്രോമിന്റേയും ഗൂഗിള്‍ ഡ്രൈവിന്റെയും പിന്നില്‍ പ്രവര്‍ത്തിച്ച സുന്ദര്‍ പിച്ചെ സിഇഒ ആകുന്നതിന് മുമ്പ് ഗൂഗിളിന്റെ സീനിയര്‍ വൈസ് പ്രസിഡന്റായിരുന്നു.

Top