പത്മശ്രീ മുഹമ്മദ് റാഫിയുടെ 93-ാം ജന്മദിനം ആഘോഷിച്ച് ഗൂഗിള്‍ ഡൂഡില്‍

ന്ത്യന്‍ ചലച്ചിത്രരംഗത്തെ പിന്നണി ഗായകനായിരുന്ന മുഹമ്മദ് റഫി ഉര്‍ദു, ഹിന്ദി, മറാഠി, തെലുങ്ക് തുടങ്ങിയ അനേകം ഭാഷകളില്‍ പാടിയിട്ടുണ്ടെങ്കിലും ഉര്‍ദു, ഹിന്ദി സിനിമകളില്‍ പാടിയ ഗാനങ്ങളിലൂടെയാണ് മുഹമ്മദ് റാഫി ഓര്‍മ്മിക്കപ്പെടുന്നത്.

അദ്ദേഹത്തിന്റെ 93-ാം ജന്മദിനം ആഘോഷിക്കുകയാണ് ഗൂഗിള്‍ ഡൂഡില്‍

ദേശീയ അവാര്‍ഡും ആറുതവണ ഫിലിംഫെയര്‍ അവാര്‍ഡും മുഹമ്മദ് റാഫി നേടിയിട്ടുണ്ട്.

1967ല്‍ പത്മശ്രീ ബഹുമതി നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു.

മുകേഷ്, കിഷോര്‍ കുമാര്‍ എന്നീ ഗായകര്‍ക്കൊപ്പം 1950 മുതല്‍ 1970 വരെ പാടിയ മുഹമ്മദ് റാഫി ഉര്‍ദു, ഹിന്ദി ചലച്ചിത്ര പിന്നണി ഗായകരിലെ പ്രശസ്തരിൽ ഒരാളായിരുന്നു.

1924 ഡിസംബര്‍ 24ന് പഞ്ചാബിലെ അമൃത്സര്‍ ജില്ലയില്‍ ഇന്നത്തെ മജിത ഗ്രാമത്തില്‍ കോട്‌ല സുല്‍ത്താന്‍ സിങ്ങില്‍ ജനിച്ച ഇദ്ദേഹത്തിന്റെ സംഗീത പാരമ്പര്യം 35 വര്‍ഷം നീണ്ടു നിന്നു.

Top