നോവലിസ്റ്റ് ഗബ്രിയേൽ ഗാർസിയ മാർക്കസിന്റെ 91മത് ജന്മദിനം ആഘോഷിച്ച് ഗൂഗിൾ ഡൂഡിൽ

Doodle

ലോക പ്രശസ്തനായ കൊളംബിയൻ എഴുത്തുകാരനും, പത്രപ്രവർത്തകനും, എഡിറ്ററും,പ്രസാധകനും, രാഷ്ട്രീയ പ്രവർത്തകനുമായ ഗബ്രിയേൽ ഗാർസിയ മാർക്കസിന്റെ 91മത് ജന്മദിനം ആഘോഷിച്ച് ഗൂഗിൾ ഡൂഡിൽ .

‘ഗാബോ’ എന്നറിയപ്പെടുന്ന ഗബ്രിയേൽ ഗാർസിയ മാർക്കസ് ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും ശ്രദ്ധേയരായ എഴുത്തുകാരിൽ ഒരാളായാണ് പരിഗണിക്കപ്പെടുന്നുത്. സാഹിത്യത്തിൽ മാജിക് റിയലിസം പ്രചരിപ്പിച്ച വ്യക്തികളിൽ ഒരാൾകൂടിയാണ് ഇദ്ദേഹം.

1972 സാഹിത്യത്തിനുള്ള ന്യൂസ്റ്റാഡ് അന്താരാഷ്ട്ര പുരസ്കാരവും 1982-ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനവും ഇദ്ദേഹത്തിന് ലഭിച്ചു. സ്പാനിഷ് ഭാഷയിൽ ഇദ്ദേഹം എഴുതിയ ഏകാന്തതയുടെ നൂറ് വർഷങ്ങൾ(1967) എന്ന നോവൽ വളെരെയധികം പ്രശസ്തി നേടിയിരുന്നു.

മാർച്ച് 6, 1927ന് കൊളംബിയയിൽ ആയിരുന്നു ജനനം എങ്കിലും മാർക്കസ് കൂടുതൽ ജീവിച്ചത് മെക്സിക്കോയിലും,യൂറോപ്പിലുമായിരുന്നു. 2014 ഏപ്രിൽ 17 ഗബ്രിയേൽ ഗാർസിയ മാർക്കസ്‌ ലോകത്തോട് വിട പറഞ്ഞു.

Top