വൈറസ് ബാധ; ക്യാംസ്‌കാനറിനെ പ്ലേസ്റ്റോറില്‍ നിന്ന് നീക്കം ചെയ്ത് ഗൂഗിള്‍

ഫോട്ടോ സ്‌കാന്‍ ചെയ്യാനായി ഉപയോഗിക്കുന്ന ക്യാംസ്‌കാനര്‍ ആപ്പ് പ്ലേ സ്റ്റോറില്‍ നിന്നും ഗൂഗിള്‍ നീക്കം ചെയ്തു. വൈറസ് ബാധയെ തുടര്‍ന്നാണ് ഗൂഗിള്‍ ക്യാംസ്‌കാനറിനെ നീക്കം ചെയ്തത്. ലോകമെമ്പാടും 10 കോടിയോളം ആളുകളാണ് ഈ ആപ്പ് ഉപയോഗിച്ചുകൊണ്ടിരുന്നത്.

കാസ്പെര്‍സ്‌കൈ റിസര്‍ച്ച് ലാബിന്‍ഖെ ഏറ്റവും പുതിയ ബ്ലോഗിലൂടെയാണ് ‘ട്രോജന്‍ ഡ്രോപ്പര്‍’ ഗണത്തില്‍പ്പെട്ട ഗുരുതരമായ വൈറസ് ഈ ആപ്പില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതായി വ്യക്തമാക്കിയത്.

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ കൂടെ വരുന്ന ഒരു എന്‍ക്രിപ്റ്റഡ് ഫോള്‍ഡറില്‍ നിന്നുള്ള സംശയാസ്പദമായ കോഡുകളാണ് ഈ വൈറസ് പ്രവര്‍ത്തിപ്പിക്കുന്നത്. ആന്‍ഡ്രോയിഡില്‍ ആപ്പ് ഉടന്‍ തന്നെ അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യണമെന്നും കാസ്പെര്‍സ്‌കൈ നിര്‍ദേശിക്കുന്നു.

Top