ഗൂഗിള്‍ ക്രോംകാസ്റ്റ് 3 ഇന്ത്യന്‍ വിപണിയില്‍ ; വില 3499 രൂപ

പുതിയ രൂപകല്‍പ്പനയോടെ ഗൂഗിള്‍ ക്രോംകാസ്റ്റ് 3 ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങി. ക്രോംകാസ്റ്റ് 2ന്റെ പിന്‍ഗാമി എന്ന നിലയിലാണ് ഇത് പുറത്തിറക്കിയിരിക്കുന്നത്. ഇന്ത്യയില്‍ ക്രോംകാസ്റ്റ് 3ന്റെ വില 3499 രൂപയാണ്. ഇപ്പോള്‍ ഫ്‌ളിപ്കാര്‍ട്ട് വഴി മാത്രമാണ് ഇത് വാങ്ങാന്‍ അവസരം.

മുന്‍ മോഡലുകളെക്കാള്‍ 15 മടങ്ങ് വേഗത ഇത് ഉറപ്പുനല്‍കുന്നു. മാത്രമല്ല പൂര്‍ണ്ണമായ HD റെസല്യൂഷനില്‍ (1080p) 60 fps വീഡിയോകള്‍ പിന്തുണയ്ക്കാനും ഇതിന് കഴിയും. DMI ഇന്റര്‍ഫേസ് ഉള്ളതിനാല്‍ ഗൂഗിള്‍ ക്രോംകാസ്റ്റ് ഉപയോഗിച്ച് ഇഷ്ട വീഡിയോകള്‍ നേരിട്ട് HDTVയില്‍ കാണാന്‍ കഴിയും. മാത്രമല്ല സ്മാര്‍ട്ട്‌ഫോണ്‍ അല്ലെങ്കില്‍ ആപ്പുകള്‍ എന്നിവ ടിവിയില്‍ കാസ്റ്റ് ചെയ്യാം

മൈക്രോ USB പോര്‍ട്ടുമുണ്ട്. വൈഫൈ വഴിയാണ് ടിവിയില്‍ കാസ്റ്റിംഗ് നടത്തുന്നത്. ആന്‍ഡ്രോയ്ഡ്, iOS ഉപകരണങ്ങള്‍ വഴി ഇത് ഉപയോഗിക്കാം. നെറ്റ്ഫ്‌ളിക്‌സ്, യൂട്യൂബ്, HBO, Hulu മുതലായവ ക്രോംകാസ്റ്റില്‍ പ്രവര്‍ത്തിക്കുന്ന ആപ്പുകളില്‍ ചിലതാണ്. 39.1 ഗ്രാമാണ് ഗീഗിള്‍ ക്രോംകാസ്റ്റിന്റെ ഭാരം.

Top