ചാറ്റ് ജിപിടിക്ക് ഗൂഗിളിന്റെ ചെക്ക്; ചാറ്റ് ബോട്ട് ബാർഡ്

ലോകമെങ്ങും തരംഗം സൃഷ്ടിച്ച ചാറ്റ് ജിപിടിക്ക് പിന്നാലെ ഗൂഗിൾ വികസിപ്പിച്ചെടുത്ത ചാറ്റ് ബോട്ട് ബാർഡ് പരീക്ഷണത്തിനൊരുങ്ങുന്നു. പൂർണമായും നിർമിത ബുദ്ധിയുടെ അടിസ്ഥാനത്തിലൊരുങ്ങുന്ന ചാറ്റ് ബോട്ടാണ് ബോർഡ്. മെച്ചപ്പെടുത്തിയ തിരച്ചൽ സേവനത്തിന്റെ പരീക്ഷണാത്മക പതിപ്പാണ് ബാർഡ്.

യു എസിലും യുകെയിലുമാണ് ആദ്യമായി പരീക്ഷണം നടക്കുക. നിലവിൽ ഇംഗ്ലീഷ് ഭാഷയിൽ മാത്രമേ ബോർഡ് ഇൻപുട്ട് പ്രവർത്തിക്കുക. ഗൂഗിളിൽ നിലവിലുള്ള എല്ലാ ഡാറ്റകളും ബാർഡിന് ഉപയോഗിക്കാനാകും . സാങ്കേതികവിദ്യയായ ജനറേറ്റീവ് എഐയുമായി സഹകരിക്കാൻ അനുവദിക്കുന്ന ഒരു പരീക്ഷണമെന്നാണ് ഗൂഗിൾ ബാർഡിനെ വിശേഷിപ്പിക്കുന്നത്.

ചാറ്റ് ജിപിടി ചാറ്റ് ബോട്ടാണ് ഇനി ഭാവിയുടെ സാങ്കേതിക വിദ്യ എന്നതായിരുന്നു ടെക് ലോകത്തെ ഏറ്റവും പുതിയ വാർത്ത. മൈക്രോസോഫ്റ്റ് പിന്തുണയുള്ള ഓപ്പൺഎഐയിൽ നിന്നുള്ള ചാറ്റ് ജിപിടി സേവനം, ഗൂഗിളിന് വെല്ലുവിളിയാകുമോയെന്ന ചർച്ചകൾ ഉയർന്നതിനു പിന്നാലെയാണ് പുതിയ സാങ്കേതിക വിദ്യയുമായി ഗൂഗിൾ രംഗത്തെത്തിയത് . കഴിഞ്ഞ ആഴ്ച്ചയാണ് ഗൂഗിളും മൈക്രോ സോഫ്റ്റും നിർമിത ബുദ്ധിക്കടിസ്ഥാനമായി ചാറ്റ് ബോക്‌സിനെ കുറിച്ച് വിശദീകരണവുമായി രംഗത്തെത്തിയിരുന്നു.

Bard.google.com എന്ന സൈറ്റിലൂടെ സൗജന്യമായി ബാർഡിലേക്ക് പ്രവേശിക്കാൻ സാധിക്കും. പൂർണമായും നിർമിത ബുദ്ധിക്കടിസ്ഥാനത്തിൽ നിർമിച്ച ചാറ്റ് ബോട്ടാണ് ചാറ്റ് ജിപിടിയും ബാർഡും . എന്നാൽ ചാറ്റ് ജിപിടിയിൽ നിന്നും വ്യത്യസ്തമായ പ്രവർത്തന രീതിയാണ് ബാർഡ് സ്വീകരിച്ചിട്ടുള്ളതെന്നാണ് സൂചന

Top