ഐഫോണ്‍ നഷ്ടപ്പെട്ടാല്‍ കണ്ടെത്താനായി ഗൂഗിള്‍ അസിസ്റ്റന്റിന്റെ സഹായം തേടാം

മ്മുടെ കൈയ്യിലുളള ഫോണ്‍ നഷ്ടപ്പെട്ടാല്‍ അത് വളരെ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കാര്യമാണ്. എന്നാല്‍ അതൊരു ഐഫോണ്‍ ആയാലോ. എന്നാല്‍ ഇനി മുതല്‍ ഐഫോണ്‍ നഷ്ടപ്പെട്ടാല്‍ വിഷമിക്കേണ്ട കാര്യമില്ല. കാരണം ആപ്പിള്‍ ഐഫോണ്‍ കൈവശം ഉള്ളവര്‍ക്ക് ഐഫോണ്‍ കണ്ടെത്താന്‍ ഗൂഗിള്‍ അസിസ്റ്റന്റിന്റെ സഹായം തേടാം. ഐഫോണ്‍ നഷ്ടപ്പെട്ടാല്‍ ലൊക്കേഷന്‍ കണ്ടെത്തി നല്‍കുന്നതിനുള്ള പുതിയ ഫീച്ചറാണ് ഗൂഗിള്‍ അസിസ്റ്റന്റ് അവതരിപ്പിച്ചിരിക്കുന്നത്. ഡിജിറ്റല്‍ അസിസ്റ്റന്റ് ഉപയോഗിച്ചാണ് ഫോണിന്റെ ലൊക്കേഷന്‍ തിരിച്ചറിയാന്‍ സാധിക്കുക.

ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഈ സേവനം നേരത്തെ തന്നെ ലഭ്യമാണ്. ഫോണ്‍ നഷ്ടപ്പെട്ടാല്‍ അപായ സൂചന നല്‍കുന്ന സംവിധാനമാണ് ഇതില്‍ ക്രമീകരിച്ചിരിക്കുന്നത്. സമാനമായ നിലയിലുള്ള ഫീച്ചറാണ് ഇപ്പോള്‍ ഐഫോണുകളില്‍ അവതരിപ്പിച്ചത്. ഐഫോണ്‍ കണ്ടെത്താന്‍ ആപ്പിളിന് സ്വന്തമായ സംവിധാനമുണ്ട്. സമാനമായ നിലയിലാണ് ഇതും പ്രവര്‍ത്തിക്കുക. ഗൂഗിള്‍ അസിസ്റ്റന്റ് പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട് സ്പീക്കര്‍, ഗൂഗിള്‍ ഹോം ആപ്പ് എന്നിവ വഴിയാണ് നഷ്ടപ്പെട്ട ഫോണ്‍ കണ്ടെത്തി നല്‍കുന്ന ഫീച്ചര്‍ പ്രവര്‍ത്തിക്കുക.

ഗൂഗിള്‍ സ്മാര്‍ട്ട് ഹോം സംവിധാനം വഴിയാണ് ഫോണ്‍ കണ്ടെത്തി തരാന്‍ സന്ദേശം നല്‍കേണ്ടത്. തുടര്‍ന്ന് ഗൂഗിള്‍ ഹോം ആപ്പ് നഷ്ടപ്പെട്ട ഫോണിലേക്ക് ക്രിട്ടിക്കല്‍ അലര്‍ട്ട് കൈമാറിയാണ് ഫോണ്‍ കണ്ടെത്തി നല്‍കുന്നത്. ഇത്തരത്തില്‍ ക്രിട്ടിക്കല്‍ അലര്‍ട്ട് സേവനങ്ങള്‍ പ്രയോജനപ്പെടുത്തുന്ന ആപ്പുകള്‍ ആപ്പിള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇതിന് ആപ്പിളിന്റെ മുന്‍കൂട്ടി അനുമതി വേണം. അത്തരത്തിലുള്ള അനുമതി ഗൂഗിളിന് ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കൂടാതെ ആപ്പിള്‍ സ്റ്റോറുകളില്‍ നിന്നും മാത്രമേ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുകയുളളൂ.

 

Top