അനന്തസാദ്ധ്യതകൾ ഉപയോഗപ്പെടുത്താൻ എ.ആർ കോറുമായി ഗൂഗിൾ വരുന്നു

നന്തസാദ്ധ്യതകൾ ഉപയോഗപ്പെടുത്താൻ എ.ആർ കോറുമായി ഗൂഗിൾ രംഗത്തെത്തിയിരിക്കുന്നു.

ആപ്പിൾ ഉൾപ്പടെയുള്ളവരുടെ പാത പിന്തുടർന്നാണ് ഗൂഗിളും രംഗത്തെത്തിയിരിക്കുന്നത്.

ആപ്പിൾ ഐ.ഒ.എസ് 11ാം പതിപ്പിൽ അവതരിപ്പിച്ച എ.ആർ കിറ്റ് എന്ന സംവിധാനത്തിന് സമാനമാണ് ഗൂഗിളിന്റെ കോർ.

ഗൂഗിളിന്റെ എ.ആർ കിറ്റായ ടാേങ്കായിൽ നിന്ന് തീർത്തും വ്യത്യസ്തമാണ് എ.ആർ കോർ.

ടാേങ്കാ പ്ലാറ്റ്‌ഫോമിൽ എ.ആർ സാേങ്കതിക വിദ്യ ഒരുക്കണമെങ്കിൽ പ്രത്യേക ഉപകരണങ്ങൾ ആവശ്യമായിരുന്നു. ഈ പരിമതി മറികടക്കുന്നതാണ് എ.ആർ കോർ സോഫ്റ്റ്‌വെയർ ഡെവലപ്മെന്റ് കിറ്റ്.

ഡെവലപ്പർമാർക്ക് എ.ആർ കോർ സോഫ്ട്‌വെയർ ഡെവലപ്പ്മെന്റ് കിറ്റായി ഉപയോഗിക്കാം.

ആപ്പിളിന് പിന്നാലെ ഗൂഗിളും പ്രതീതി യാഥാർത്ഥ്യത്തിന്റെ സാങ്കേതിക വിദ്യയിലേക്ക് ചുവടുവെക്കുന്നതോടെ ടെക് ലോകത്തിൽ പുതിയൊരു വിപ്ലവത്തിനാണ് തുടക്കം കുറിക്കുന്നത്.

Top