google apply new cricket doodle at google’s 140th anniversary of cricket test

കാലിഫോര്‍ണിയ: ടെസ്റ്റ് ക്രിക്കറ്റിന്റെ 140ാം വാര്‍ഷികഘോഷത്തോടനുബന്ധിച്ച് ഗൂഗിളില്‍ പുതിയ ക്രക്കറ്റ് ഡൂഡില്‍ പ്രത്യക്ഷപ്പെട്ടു. കളര്‍ഫുള്ളായ ഒരു ക്രിക്കറ്റ് വേദി തന്നെയാണ് ഡൂഡിലില്‍ അവതരിപ്പിച്ചിരിക്കുന്നത്.

ബാറ്റ്‌സ്മാന്‍ അടിച്ചുപൊക്കുന്ന ബോളിനെ നോക്കി നില്‍ക്കുന്ന ഫീല്‍ഡര്‍മാരെയും ബൗളറെയും ബൗളിംഗ് എന്‍ഡില്‍ റണ്‍സിനു വേണ്ടി പായുന്ന ബാറ്റ്‌സ്മാനെയുമാണ് പുത്തന്‍ ഡൂഡിലില്‍ ചിത്രീകരിച്ചിരിക്കുന്നത്.

1887ല്‍ മെല്‍ബണിലെ സ്റ്റേഡിയത്തില്‍ ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും തമ്മിലായിരുന്നു ആദ്യ ടെസ്റ്റ് മത്സരം. 45 റണ്‍സിന് മത്സരത്തില്‍ ഓസ്‌ട്രേലിയയായിരുന്നു അന്ന് വിജയിച്ചത്.

Top