രാജ്യത്തെ വനിതാ സംരംഭകർക്കായി 3.65 കോടിയുടെ ഗ്രാന്റ്‌ പ്രഖ്യാപിച്ച് ഗൂഗിൾ

ന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് രാജ്യത്തെ വനിതാ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനായി  അഞ്ച് ലക്ഷം ഡോളറിന്റെ ഗ്രാന്റ്  പ്രഖ്യാപിച്ച് ഗൂഗിൾ. കർഷകരായ വനിതകളെ സഹായിക്കാനായി നാസ്‌കോമുമായി സഹകരിച്ചാണ് ഗൂഗിൾ പദ്ധതി നടപ്പാക്കുക.

ബിഹാർ, ഹരിയാണ, ഹിമാചൽ പ്രദേശ്, രാജസ്ഥാൻ, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് എന്നീ ആറ് സംസ്ഥാനങ്ങളിലെ വനിതകൾക്കാണ് ഇതിന്റെ ഗുണം ലഭിക്കുക.സാങ്കേതിക, സാമ്പത്തിക മേഖലകളിൽ ഒരുലക്ഷത്തോളം വനിതകളെ സാക്ഷരരാക്കുകയാണ് ലക്ഷ്യം.സ്ത്രീകളുടെയും പെൺകുട്ടികളുടെയും സാമ്പത്തിക ശാക്തീകരണത്തിനായി ലാഭേച്ഛയില്ലാതെ ലോകമെമ്പാടും പ്രവർത്തിക്കുന്ന സാമൂഹിക സ്ഥാപനങ്ങൾക്ക് 2.5 കോടി ഡോളർ സഹായം നൽകുമെന്നും ഗൂഗിൾ അറിയിച്ചു.

വനിതാദിനത്തിന്റെ ഭാഗമായി ഗൂഗിൾ പേ പ്രത്യേക ബിസിനസ് പേജും അവതരിപ്പിച്ചിട്ടുണ്ട്.

Top