വിശ്വാസലംഘനം; ഗൂഗിളിന് വന്‍ തുക പിഴ ചുമത്തി യൂറോപ്യന്‍ യൂണിയന്‍

google

ബ്രസല്‍സ്: ഗൂഗിളിന് 500 കോടി ഡോളറിന്റെ (3428 കോടി രൂപ) റെക്കോര്‍ഡ്‌ പിഴ ചുമത്തി യൂറോപ്യന്‍ യൂണിയന്‍.

വിശ്വാസലംഘനം നടത്തിയെന്ന് ആരോപിച്ചാണ് പിഴ ചുമത്തിയിരിക്കുന്നത്. ആന്‍ഡ്രോയിഡ് വഴി സ്വന്തം ആപ്പുകള്‍ ഇന്‍സ്റ്റോള്‍ ചെയ്യാന്‍ ഗൂഗിള്‍ നിര്‍ബന്ധിച്ചതായി യൂറോപ്യന്‍ കമ്മീഷന്‍ കണ്ടെത്തിയിരുന്നു. ഇതാണ് പിഴ ചുമത്താന്‍ കാരണമായിരിക്കുന്നത്. നേരത്തെയും യൂറോപ്യന്‍ യൂണിയന്‍ ഗൂഗിളിന് വന്‍തുക പിഴയിട്ടിരുന്നു. ഏകദേശം മൂന്നു ബില്ല്യന്‍ ഡോളറായിരുന്നു പിഴ.

Top